വാഷിംഗ്ടൺ: ബറാക് ഒബാമയുടെ പത്നി മിഷേൽ ഒബാമയുടെ ഓര്‍മ്മക്കുറിപ്പുകള്‍ നവംബര്‍ 13ന് പ്രസിദ്ധീകരിക്കും. “ബികമ്മിംഗ്’ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങുന്നത്. പുസ്തകത്തിൽ ഷിക്കാഗോയിലെ കുട്ടിക്കാലം മുതല്‍ വൈറ്റ് ഹൗസിലെ ജീവിതം വരെയുള്ള കാര്യങ്ങൾ ഇതിൽ വായിക്കാനാകും. ഒബാമയുടെയും മിഷേലിന്റെയും ഓര്‍മ്മകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാനുള്ള അവകാശം 434 കോടി രൂപയ്ക്കാണ് പ്രസാധകരായ പെന്ഗ്വിന് റാന്‍ഡം ഹൗസ് സ്വന്തമാക്കിയത്.
ഇംഗ്ലീഷ്, സ്വീഡിഷ്, അറബിക് അടക്കം 24 ഭാഷകളില്‍ പുസ്തകം പുറത്തിറങ്ങും. 1963-69 കാലഘട്ടത്തിൽ പ്രസിഡന്റായിരുന്ന ലിന്‍ഡന്‍.ബി.ജോണ്‍സന്റെ ഭാര്യ ലേഡി ബേര്‍ഡ് ടെയ്ലറാണ് അമേരിക്കൻ പ്രഥമ വനിതകളുടെ ഓര്‍മ്മക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്ന രീതിക്ക് തുടക്കമിട്ടത്.
Post Your Comments