KeralaLatest NewsNews

സെക്രട്ടേറിയറ്റ് പടിക്കല്‍ കുമ്മനം 14 മണിക്കൂര്‍ ഉപവാസം നടത്തും

മധു മരിച്ച സംഭവത്തിൽ പ്രതിഷേധ പരിപാടികളുമായി ബിജെപി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതിഷേധത്തിന്റെ ഭാഗമായി നാളെ സെക്രട്ടേറിയറ്റ് നടയില്‍ 14 മണിക്കൂര്‍ ഉപവാസം നടത്തും.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മധുവിന്റെ കൊലപാതകത്തില്‍ വേറിട്ട പ്രതിഷേധവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. കുമ്മനം ട്വീറ്റ് ചെയ്തിരുന്നത് തന്റെ ഇരു കൈകളും കെട്ടിയിട്ട ചിത്രമാണ്. തുണികൊണ്ട് കൈകള്‍ ബന്ധിപ്പിച്ച മൂന്ന് ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.

read also: മധുവിനെ കെട്ടിയിട്ട് സെല്‍ഫി: പ്രതിപ്പട്ടികയില്‍ ഉബൈദിന്റെ സ്ഥാനം ഇതാണ്

എന്റൂട്ട് അട്ടപ്പാടി എന്ന ക്യാപ്ഷനോടെയാണ് തുണികൊണ്ട് കൈകള്‍ കൂട്ടിക്കെട്ടിയ ചിത്രം ഇട്ടിരുന്നത്. ചിത്രം പോസ്റ്റ് ചെയ്തിരുന്നത് മധുവിനെ ജനക്കൂട്ടം പിടിച്ചുകെട്ടിയതുപോലെ കൈകള്‍ കെട്ടി ‘ഐസപ്പോര്‍ട്ട്‌കേരളആദിവാസീസ്’ എന്ന ഹാഷ്ടാഗും നല്‍കിയാണ്. എന്നാല്‍ ട്രോളന്‍മാര്‍ കുമ്മനത്തിന്റേത് രാഷട്രീയ മുതലെടുപ്പാണെന്ന് ആരോപിച്ച് രംഗത്തെത്തിയത് ബിജെപിയ്ക്ക് നാണക്കേടുണ്ടാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button