Latest NewsNewsIndiaInternational

സൗദിയില്‍ വനിതാ ഉടമയുടെ പീഡനത്തിനിരയായ സഹോദരികൾ നാട്ടിൽ തിരിച്ചെത്തി

 

ഹൈദരാബാദ്: സൗദിയിൽ വനിതാ ഉടമയുടെ പീഡനത്തിനിരയായ സഹോദരികൾ നാട്ടിൽ തിരിച്ചെത്തി. മലയാളിയായ മഞ്ചുള മണികണ്ഠന്റെ സഹായത്തോടെയാണ് ഇവർ നാട്ടിൽ എത്തിയത്. ഹൈദരാബാദ് സ്വദേശികളായ സന സുൽത്താന ഷമീം സുൽത്താന എന്ന യുവതികൾ ഏജന്റിന്റെ സഹായത്തോടെയാണ് സൗദിയിൽ എത്തിയത്. അവിടെ എത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. മാനസികമായും ശാരീരികമായും കൊടിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു. സ്ഥാപനത്തിന്റെ ഉടമ വളരെ ക്രൂരമായ രീതിൽ പെരുമാറിയിരുന്നു. ജോലി കഴിഞ്ഞാലുടൻ ഇരുവരെയും മുറിയിൽ അടച്ചിട്ടിരുന്നുവെന്ന് ഇവർ പറയുന്നു. മറ്റുള്ളവരുമായി സംസാരിക്കാതിരിക്കാനായിരിന്നു ഇത്. ഒടുവിൽ പീഡനം സഹിക്കാനാകാതെ ഇവർ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു. പോലീസിൽ നിന്നും ലഭിച്ച വിവരം അനുസരിച്ചാണ് മഞ്ചുള ഇരുവരെയും നാട്ടിലെത്തിക്കാനുള്ള നടപടികളെടുത്തത്. യുവതികളെ തടഞ്ഞുവെച്ച സൗദി വനിതയ്‌ക്കെതിരെയും സ്പോന്സർക്കെതിരെയും സൗദി പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

also read:ഹൃദയസ്പർശിയായ മലയാളം ഗസൽ കേൾക്കൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button