കൊച്ചി: ഹൈക്കോടതി എസ്.എന്‍.ഡി.പി യോഗം അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. മാത്രമല്ല അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ കേസ് റദ്ദാക്കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു.
വെള്ളാപ്പള്ളി അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകള്‍ നല്കുന്നില്ലെങ്കില് എന്തുകൊണ്ട് വിജിലന്‍സ് റെയ്ഡ് നടത്തി കണ്ടെടുത്തുകൂടാ എന്നും ഹൈക്കോടതി ചോദിച്ചു. മൈക്രോഫൈനാന്‍സ് തട്ടിപ്പുകേസില്‍ പ്രതികള്‍ക്കെതിരെ തെളിവുണ്ട്. മാത്രമല്ല വിജിലന്‍സ് മാനദണ്ഡങ്ങള്‍ മറികടന്നാണ് എസ്.എന്‍.ഡി.പിയെ മൈക്രോ ഫൈനാന്സില് ഉള്‍പ്പെടുത്തിയതെന്നും ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.
read also: ചെങ്ങന്നൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിക്കില്ല- വെള്ളാപ്പള്ളി
സര്‍ക്കാരും സാമ്പത്തിക തട്ടിപ്പില്‍ വെള്ളാപ്പള്ളിയ്ക്ക് എതിരായ കേസ് റദ്ദാക്കരുതെന്ന് ഹൈക്കോടതിയില്‍ അറിയിച്ചു. കെ.എസ്.എഫ്.ഡി.സിയില്‍ നിന്നും മാനദണ്ഡങ്ങള്‍ മറികടന്ന് മൈക്രോഫൈനാന്സിനായി ലോണ്‍ തരപ്പെടുത്തിയെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments