KeralaLatest NewsNewsVideos

ഏറ്റുമാനൂരിൽ ഇടഞ്ഞ ആനയുടെ പുറത്തു നിന്നും അതിസാഹസികമായി രക്ഷപെട്ട ആൾ : വീഡിയോ

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് തിരിച്ചെഴുള്ളിപ്പിനിടെ ആന ഇടഞ്ഞ സംഭവത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റിരുന്നു. പേടിച്ച ആളുകള്‍ നാലുപാടും ചിതറിയോടി. പാപ്പാന്‍മാരും നാട്ടുകാരും ചേര്‍ന്ന് ആനയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയിലാണ് കൊട്ടിലിന് സമീപത്തേക്ക് ആന നീങ്ങിയത്. ആനയുടെ പുറത്ത് ഈ സമയത്തെല്ലാം ഒരാൾ ഉണ്ടായിരുന്നു.

ഇതിനിടയില്‍ ചിലര്‍ ചേര്‍ന്ന് ആനക്കൊട്ടിലിനു മുകളില്‍ നിന്നും ആനപ്പുറത്തിരിക്കുന്നയാള്‍ക്ക് വടമിട്ട് നല്‍കി. ഒരു മിനിട്ട് വടത്തില്‍ തൂങ്ങി ആനപ്പുറത്തു നിന്നും ആള്‍ മുകളിലേക്ക് കയറി . കലിപൂണ്ട ആന പിന്തിരിഞ്ഞു ഭാഗ്യത്തിന് നോക്കിയില്ല, വീണ്ടും മുന്നോട്ട്.ആ സമയം കൊണ്ട് അയാൾ കൊട്ടിലിനു മുകളിൽ എത്തി. ഇതിനിടെ അഴിച്ചിട്ട എട ചെങ്ങല പാപ്പാന്‍മാര്‍ ആനകൊട്ടിലിന്‍റെ തൂണില്‍ ബന്ധിച്ചു.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button