Latest NewsIndiaNews

കോട്ടയ്ക്കുള്ളില്‍ നഗ്നനായി കിടന്ന ദൂരദര്‍ശന്‍ ജീവനക്കാരനെതിരെ കേസ്

മദ്യപിച്ച് നഗ്‌നനായി കിടക്കുകയും സന്ദര്‍ശകരെ ശല്യപ്പെടുത്തുകയും ചെയ്ത ദൂരദര്‍ശന്‍ ജീവനക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു. മഹാരാഷ്ട്രയിലെ സിംഹ്ഗഢ് കോട്ടയ്ക്കുള്ളിലാണ് ജീവനക്കാരൻ നഗ്നനായി കിടന്നത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ലത്തീഫ് സയ്യെദ് എന്ന എന്‍ജിനീയര്‍ക്കെതിരെയാണ്. സംഭവം നടന്നത് ഞായറാഴ്ചയാണ്.

കോട്ടയിലെ ദൂരദര്‍ശന്‍ കേന്ദ്രത്തിന്റെ മുറിയില്‍ ലത്തീഫ് മദ്യപിച്ച് വിവസ്ത്രനായി കിടക്കുന്നത് കണ്ടത് കോട്ട സന്ദര്‍ശിക്കാനെത്തിയ സ്വപ്നില്‍ ജംബാലെ എന്ന യുവാവും സംഘവുമാണ്. ഇയാളോട് വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനു തയ്യാറാകാതെ തങ്ങളെ അസഭ്യം പറഞ്ഞുവെന്നും ഇവര്‍ ആരോപിക്കുന്നു.

read also: ഓഫീസിലുള്ളപ്പോള്‍ മിക്കവാറും അദ്ദേഹം പൂര്‍ണ നഗ്‌നനായിരിക്കും; ഗര്‍ഭനിരോധന ഉറകള്‍ മാറ്റുന്നതും കിടക്കയില്‍ വീണ സ്രവം തുടച്ചുമാറ്റുന്നതും ഞാനായിരുന്നു: ഹാര്‍വിയ്‌ക്കെതിരെ പരാതിയുമായി ഇന്ത്യന്‍ യുവതി

താന്‍ ഇവിടിരിക്കുന്നത് ഡോക്ടറുടെ നിര്‍ദേശപ്രകാരം വിറ്റാമിന്‍ ഡി ലഭിക്കാനാണെന്നും തന്റെ സ്വകാര്യ സ്വത്താണ് കോട്ടയെന്നും ലത്തീഫ് അവകാശപ്പെട്ടതായും ഇവര്‍ പറഞ്ഞു. ഇതോടെ, സന്ദര്‍ശകസംഘം ലത്തീഫിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും പിന്നീട് ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button