Latest NewsCinemaNewsIndia

ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും

മുംബൈ: നടി ശ്രീദേവിയുടെ മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് ഇന്ത്യയിലെത്തിക്കും. പോസ്റ്റ്‌മോര്‍ട്ടം നടത്തി.ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെത്തുടര്‍ന്നു ദുബൈയിലായിരുന്നു അന്ത്യം. ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ സത്ക്കാരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും.

അതേസമയം താമസിച്ചിരുന്ന ദുബൈയിലെ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലിലെ മുറിയില്‍ ശ്രീദേവി കുഴഞ്ഞുവീഴുകയായിരുന്നെന്നു റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ശ്രീദേവിക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി അറിവില്ലെന്നു ഭര്‍ത്താവിന്റെ സഹോദരനും ബോളിവുഡ് നടനുമായ സഞ്ജയ് കപൂര്‍ അറിയിച്ചു.

ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന ‘സീറോ’ എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. മകള്‍ ജാഹ്നവിയുടെ ബോളിവുഡ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് ശ്രീദേവിയുടെ വിയോഗം. ബോളിവുഡ് നിര്‍മാതാവ് ബോണി കപൂറാണു ഭാര്‍ത്താവ്. ഖുശിയാണു മറ്റൊരു മകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button