Latest NewsNewsSports

മഞ്ഞപ്പടയുടെ ആരാധകര്‍ക്കെതിരെ തണ്ടര്‍ഫോഴ്‌സിന്റെ അഴിഞ്ഞാട്ടം : വീഡിയോ പുറത്ത്

കൊച്ചി: കഴിഞ്ഞദിവസമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ഹോം മാച്ച് കൊച്ചിയിലെ കലൂര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്നത്. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ തണ്ടര്‍ഫോഴ്‌സ് തല്ലിച്ചതയ്ക്കുന്ന വീഡിയോ പുറത്തായിട്ടുണ്ട്.ഗാലറിയിലെ വിഐപി ഗേറ്റിലാണ് ആരാധകരെ തണ്ടര്‍ഫോഴ്‌സ് മര്‍ദ്ദിച്ചത്. ചെന്നൈയിന്‍ എഫ്‌സിക്കെതിരെയായിരുന്നു മത്സരം. മത്സരത്തിനിടെ ആരാധകര്‍ക്ക് നേരെയുള്ള തണ്ടര്‍ ഫോഴ്‌സിന്റെ അഴിഞ്ഞാട്ടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

 

മത്സരത്തിനിടെയില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കരുതെന്ന് നേരത്തെ തന്നെ ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ വ്യക്തമാക്കിയതായിരുന്നു. മഞ്ഞപ്പടയുടെ ഗോവയ്‌ക്കെതിരായ മത്സരത്തിനിടെയില്‍ ആരാധര്‍ തമ്മിലുണ്ടായ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ ഐഎസ്എല്‍ അധികൃതരും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ആരാധകര്‍ സച്ചിന്റെ അടുത്തുപോകാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ഇവര്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ചതിന്റെ പേരില്‍ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐഎസ്എല്ലിന്റെ ഔദ്യോഗിക സുരക്ഷാ ചുമതല ഇത്തവണയാണ് സ്വകാര്യ സുരക്ഷാ ഏജന്‍സിയായ തണ്ടര്‍ഫോഴ്‌സിന് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button