ദുബായ്: പൂര്‍ത്തിയാക്കാതെ പോയ ഒരു സിനിമ പോലെയാണ് ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിന്റെ വാര്‍ത്ത ബോളിവുഡ് അറിഞ്ഞത്. നടനും ബന്ധുവുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് ശ്രീദേവി സകുടുംബം യു.എ.ഇയില്‍ എത്തിയത്. താമസിച്ചിരുന്ന ഹോട്ടലിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണ ശ്രീദേവിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരിച്ചിരുന്നു.
Read also : https://www.eastcoastdaily.com/2018/02/25/reasons-foe-sreedevis-death.html
ദുബായ് പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ശ്രീദേവിയുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മരണ സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഹാജരാക്കി അവരുടെ പാസ്പോര്‍ട്ട് റദ്ദാക്കേണ്ടതുണ്ട്. ശ്രീദേവിയുടെ മൃതദേഹം കൊണ്ടു പോകുന്നതിന് ദുബായ് വിമാനത്താവളത്തിന്റെ കാര്‍ഗോ ടെര്‍മിനലില്‍ പ്രത്യേക വിമാനം എത്തിയിട്ടുണ്ട്. അതിനിടെ മോഹിതിന്റെ വിവാഹ ചടങ്ങില്‍ ശ്രീദേവി പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നു. വിവാഹ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ ശ്രീദേവി തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. വിവാഹ ചടങ്ങില്‍ ഓടിനടന്ന് ബന്ധുക്കളെ അഭിവാദ്യം ചെയ്യുന്ന ശ്രീദേവിയെ കാണാം. വീഡിയോയില്‍ അവര്‍ക്ക് കാര്യമായി ആരോഗ്യപ്രശ്നങ്ങളുള്ളതായി ഒരു സൂചനയുമില്ല.
Post Your Comments