റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ചരിത്രപരമായ തീരുമാനങ്ങളുമായി ഭരണകൂടം. ഇനി ഇടിക്കൂട്ടിലും സൗദി പെണ്‍കുട്ടികള്‍ക്ക് പരിശീലിക്കാവുന്നതാണ്. പുതിയ തീരുമാനം കൂടുതല്‍ സ്ത്രീകളെ ബോക്സിങ്ങ് പരിശീലനത്തിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷ. സൗദിവനിതകള്‍ക്ക് കായികമേഖലയില്‍ നിലനിന്നിരുന്ന വിലക്കും ഇതോടെ മാറുകയാണ്. മുൻപ് ഗാലറിയിൽ ഇരുന്ന് കളികാണുന്നതിനൊപ്പം വാഹനം ഓടിക്കുന്നതിനും ഭരണകൂടം അനുമതി നല്‍കിയിരുന്നു.
Post Your Comments