ന്യൂഡല്‍ഹി: വനിതാ ശാക്തീകരണത്തില്‍ നിന്നും വനിതകള്‍ നയിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘പുതു ഇന്ത്യ’ എന്ന സ്വപ്ന പദ്ധതിയുടെ ലക്ഷ്യം തന്നെ രാജ്യത്തിന്റെ വികാസത്തിനായി വനിതകളെ പ്രാപ്തരാക്കുക എന്നതായിരുന്നു. സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ച് സ്ത്രീകള്‍ സ്വയം ശക്തരാകണം. കേന്ദ്ര സര്‍ക്കാരിന്റെ ‘ഗോബര്‍ ധന്‍’ എന്ന പദ്ധതി ഇതിനായി പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
Read Also: ഷുഹൈബ് കുടുംബസഹായ ഫണ്ടിലേക്ക് നൂറുരൂപ നല്‍കി പ്രതി ആകാശിന്റെ പിതാവ്
മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനമാണ്. ഈ വര്‍ഷം 100 വയസ് തികയുന്ന അമ്മമാരെ രാജ്യം ആദരിക്കണം. രാജ്യത്തെ യുവ തലമുറ ശാസ്ത്ര സാങ്കേതിക വിദ്യയിലേക്ക് കടന്നു വരണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി സമൂഹത്തെ ഉയര്‍ത്താന്‍ സാധിക്കും. ഇതിനായി ശാസ്ത്രജ്ഞര്‍ മുന്നോട്ട് വരണമെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
Post Your Comments