കോഴിക്കോട്: ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ഇതിനോടകം 63 പേർ അട്ടപ്പാടിയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ നാലു പേരെ ചുട്ടുകൊന്നതായാണ് അറിയുന്നത്. വരും ദിവസങ്ങളിൽ പൂർണ വിവരങ്ങൾ പുറത്തു വിടുമെന്നും അദ്ദേഹം പറഞ്ഞു.
read also: മധുവിന്റെ കൊലപാതകം: കൈകൾ രണ്ടും ശരീരത്തോട് ചേർത്തു കെട്ടി പ്രതിഷേധിച്ച് ബിജെപി
മാത്രമല്ല പട്ടിക വിഭാഗങ്ങൾക്കുള്ള കേന്ദ്ര ഫണ്ടിൽ അട്ടിമറി നടന്നെന്നും പണം ചെലവഴിച്ചതിന്റെ പൂർണ വിവരങ്ങൾ പുറത്തു വിടണമെന്നും കുമ്മനം പറയുന്നു. മാത്രമല്ല സംസ്ഥാന പട്ടിക വിഭാഗം മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments