KeralaLatest NewsNewsIndia

കേരള സാക്കിര്‍ നായിക് അറസ്റ്റില്‍

ഹൈദരാബാദ്•കേരളത്തിന്റെ സാക്കിര്‍ നായിക് എന്നറിയപ്പെടുന്ന മതപ്രഭാഷകനും പീസ്‌ ഇന്റര്‍നാഷണല്‍ സ്കൂള്‍ മാനേജിംഗ് ഡയറക്ടറുമായ എം.എം അക്ബര്‍ ഹൈദരാബാദില്‍ അറസ്റ്റില്‍.

ഓസ്ട്രേലിയയില്‍ നിന്നും ഹൈദരാബാദില്‍ എത്തിയ അക്ബര്‍ ദോഹയിലേക്ക് വിമാനം കയറാനിരിക്കുകയായിരുന്നുവെന്ന് ഉന്നതവൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ രാജ്യം വിടുംമുന്‍പ് തെലങ്കാനയുടെ തലസ്ഥാനത്ത് വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാദ പ്രസംഗകനെ കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയാണെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

കേരളത്തിന്റെ സാക്കിര്‍ നായിക് എന്നറിയപ്പെടുന്ന എം.എം അക്ബര്‍, ജനുവരി ആദ്യം കേരള സര്‍ക്കാര്‍ കൊച്ചിയിലെ പീസ്‌ സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതോടെയാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കുട്ടികളില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ സ്കൂള്‍ പൂട്ടാന്‍ ഉത്തരവിട്ടത്.

ഐ.എസില്‍ ചേര്‍ന്നുവെന്ന് കരുതുന്ന 21 മലയാളികളുടെ സംഘത്തലവന്‍ എന്ന് സംശയിക്കപ്പെടുനന്‍ അബ്ദുല്‍ റഷീദ് നേരത്തെ ഈ സ്കൂളിലെ ജീവനക്കാരനായിരുന്നു. ഇയല്‍ക്കൊപ്പം കാണാതായ ഇയാളുടെ ഭാര്യ യാസ്മിന്‍ അഹമ്മദ് നേരത്തെ ഈ സ്കൂളില്‍ പഠിപ്പിച്ചിരുന്നു.

അക്ബര്‍ മാനേജിംഗ് ഡയറക്ടര്‍ ആയ പീസ്‌ ഇന്റര്‍നാഷണല്‍ സ്കൂളിന് കേരളത്തിലെ വിവിധ ജില്ലകളില്‍ 13 ശാഖകളുണ്ട്. ഈ സ്കൂള്‍ സംസ്ഥാന സര്‍ക്കാരിന്റെയോ (എസ്.സി.ഇ.ആര്‍.ടി), എന്‍.സി.ഇ.ആര്‍.ടിയുടെയോ, സി.ബി.എസ്.ഇയുടെയോ പാഠപുസ്തകങ്ങള്‍ ഉപയോഗിച്ചിരുന്നില്ലെന്നും സ്വകാര്യ കമ്പനികളുടെ പാഠപുസ്തകങ്ങളാണ് ഉപയോഗിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

5-13 വയസ്സിനിടയിലുള്ള പ്രായമുള്ള കുട്ടികളെ മൗലികവാദികളാക്കുകയായിരുന്നു ലക്ഷ്യമെന്നു അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത മൂന്നുപേര്‍ വെളിപ്പെടുത്തിയിരുന്നു.

മൊഹമ്മദ്‌ വൈദ് (38), സമീദ് അഹമംദ് ഷെയ്ഖ് (31), സാഹില്‍ ഹമീദ് സയെദ് (28) എന്നിവരുടെ അറസ്റ്റിന് ശേഷം പുസ്തകങ്ങളുടെ പ്രസാധകരായ ബുറൂജ് റിയലൈസേഷന്‍ രാജ്യമെങ്ങും വിതരണം നടത്തിയ പാഠപുസ്തകങ്ങള്‍ പിന്‍വലിച്ചിരുന്നു.

പാഠപുസ്തകങ്ങങ്ങളില്‍ തെറ്റുകള്‍ ഉണ്ടെന്നും അത് തിരുത്തുന്നതിന് വേണ്ടി പിന്‍വലിക്കുകയാണ് എന്നുമായിരുന്നു പ്രസാധകകരുടെ വിശദീകരണം.

shortlink

Related Articles

Post Your Comments


Back to top button