കൊച്ചി: പണ്ട് പത്താം ക്ലാസില്‍ പഠിച്ചിരുന്നതിനേക്കാള്‍ കൂടുതലാണ് ഇന്ന് കൊച്ചുകുട്ടികള്‍ക്ക് പഠിക്കാനുള്ളത്. അത്രമാത്രം പാഠഭാരമാണ് ഇന്ന് കൊച്ചുകുട്ടികള്‍ അനുഭവിക്കുന്നത്. ഇതിനോടൊപ്പം വര്‍ഗീയതയും മതവും ചേര്‍ന്നാലോ? രണ്ടാം ക്ലാസിലെ കുട്ടിയുടെ പാഠപുസ്തകം കണ്ടാല്‍ ഞെട്ടും. മതം മാറുമ്പോള്‍ നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്? രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളോടുള്ള ചോദ്യമാണിത്.
അനുമതിയില്ലാതെ സ്‌കൂള്‍ നടത്തിയതിന്റേയും നിയമവിരുദ്ധമായ സിലബസ് പഠിപ്പിച്ചതിന്റേയും പേരില്‍ കഴിഞ്ഞ ദിവസം കേസ് ചാര്‍ജ് ചെയ്യപ്പെട്ട കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളാണ് മറ്റൊരു വിവാദത്തില്‍പെട്ടിരിക്കുന്നത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആക്ടിവിറ്റി ഭാഗത്തില്‍ തീവ്രമായ മതാധിഷ്ഠിത പാഠഭാഗമാണ് കണ്ടത്.
ഇതിനെതിരെ സംവിധായകന്‍ ആഷിഖ് അബു അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു ഗുണവും ചെയ്യാത്ത പല പാഠങ്ങളും നമ്മള്‍ പഠിച്ചിട്ടുണ്ട്. എന്നാല്‍, അവയൊന്നും ഉപദ്രവം ചെയ്തിരുന്നില്ല. ഇന്ന് എന്താണ് സ്ഥിതി? രണ്ടാം ക്ലാസ്സുകാര്‍ കാണുന്നത് വര്‍ഗീയ വിഷപാഠങ്ങളാണ്. നമ്മുടെ കുട്ടികളുടെ തലച്ചോറുകളാണ് ഇവരുടെ ലക്ഷ്യമെന്ന് ആഷിക് അബു ഫേസ്ബുക്കില്‍ കുറിക്കുന്നു.
പാഠഭാഗം ഇതാണ്.. നിങ്ങളുടെ സുഹൃത്ത് ആദം/സൂസന്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. താഴെക്കൊടുത്തിരിക്കുന്ന ഓപ്ഷനുകളില്‍ ഏതാണ് അവര്‍ക്കായി നിങ്ങള്‍ നിര്‍ദേശിക്കുക?
1.അവന്റെ/അവളുടെ പേര് അഹമ്മദ്/സാറ എന്നാക്കുക.
2. കഴുത്തിലെ കുരിശുമാല ഉണ്ടെങ്കില്‍ അത് നീക്കുക.
3. ഷഹാദ ചൊല്ലിക്കൊടുക്കുക.
4. മുസ്ലീമല്ലാത്ത രക്ഷിതാക്കള്‍ക്കിടയില്‍ നിന്നും മാറി നില്‍ക്കുക.
5. ഹലാല്‍ ചിക്കന്‍ കഴിക്കുക.
Post Your Comments