Latest NewsNewsSports

സൂപ്പര്‍കപ്പ് ടൂര്‍ണമെന്റ് നടത്തുന്നതിനെതിരെ കൊപ്പല്‍

അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ ഫെഡറേഷന്‍ കപ്പിനു പകരമായി കൊണ്ടുവന്ന സൂപ്പര്‍ കപ്പിനെതിരേ കൂടുതല്‍ താരങ്ങളും പരിശീലകരും രംഗത്ത്. ഇപ്പോള്‍ ജംഷഡ്പൂര്‍ എഫ്‌സി കോച്ച് സ്റ്റീവ് കൊപ്പലും സൂപ്പര്‍ കപ്പിന്റെ ഷെഡ്യൂളിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ ഘടനയ്‌ക്കെതിരേ മാത്രമല്ല കൊച്ചിയെ വേദിയാക്കുന്നതിന് എതിരേയും കൊപ്പല്‍ പ്രതികരിച്ചിട്ടുണ്ട്. വേദിയുടെ കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നില്ലെങ്കിലും ഒരുമുഴം മുമ്പേ കൊപ്പല്‍ കൊച്ചിയെ എതിര്‍ക്കുന്നുണ്ട്. നോക്കൗട്ട് രീതിയില്‍ സൂപ്പര്‍ കപ്പ് നടത്താനുള്ള നീക്കത്തെയും കൊപ്പല്‍ വിമര്‍ശിക്കുന്നു. ടൂര്‍ണമെന്റിന് രണ്ടാഴ്ച്ച മാത്രമാണ് ഇനി ശേഷിക്കുന്നത്.

അതിനിടെ ലീഗിന്റെ ഘടന പോലും അറിയാന്‍ സാധിച്ചിട്ടില്ല. ഇതിനെ സൂപ്പര്‍ കപ്പെന്ന് വിളിക്കാനാകുമോ എന്നും കൊപ്പല്‍ ചോദിക്കുന്നു. എഎഫ്‌സി കപ്പിനു വേണ്ടിയുള്ള ടൂര്‍ണമെന്റാണെന്നാണ് താന്‍ തുടക്കത്തില്‍ കരുതിയിരുന്നതെന്നും കൊപ്പല്‍ പറയുന്നു. സൂപ്പര്‍ കപ്പിന്റെ ഘടനയ്‌ക്കെതിരേ കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് രംഗത്തു വന്നിരുന്നു.

ടൂര്‍ണമെന്റ് നടക്കുന്ന സമയത്ത് കൊച്ചിയില്‍ കനത്ത ചൂടായിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരം ഒരു കാലവസ്ഥയില്‍ കൊച്ചിയില്‍ കളിക്കുകയെന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ മറ്റൊരു വേദി നോക്കുന്നതാകും ഉചിതം. ഐലീഗ് ക്ലബുകളും നേരത്തെ സൂപ്പര്‍ കപ്പിനെതിരേ രംഗത്തു വന്നിരുന്നു. കേവലം ഒരു മത്സരം മാത്രം ഉറപ്പായും കളിക്കാവുന്ന ടൂര്‍ണമെന്റിനായി രണ്ടുമാസത്തോളം പുതിയൊരു കരാര്‍ താരങ്ങളുമായി ഉണ്ടാക്കുന്നത് തങ്ങള്‍ക്ക് സാമ്പത്തികഭാരം മാത്രം സമ്മാനിക്കാനേ ഉപകരിക്കുകയുള്ളൂ എന്നാണ് ക്ലബുകള്‍ പറയുന്നത്.

shortlink

Post Your Comments


Back to top button