![km mani](/wp-content/uploads/2018/02/mani-1.jpg)
കോഴിക്കോട്: കെഎം മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് പികെ കുഞ്ഞാലികുട്ടി. കോഴിക്കോട് ഇ അഹമദ്. അനുസ്മരണ പരിപാടിക്കെത്തിയ മാണിയെ വേദിയിലിരുത്തിയാണ് കുഞ്ഞാലിക്കുട്ടി യുഡിഎഫിലേക്ക് ക്ഷണിച്ചത്. മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മാണിയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേ സമയം വിഷയത്തില്‍ കെ.എം മാണി പ്രതികരിച്ചില്ല.
അനുസ്മരണ പരിപാടിയിലെ അധ്യക്ഷ പ്രസംഗത്തിനിടെയാണ് കെഎം മാണിയെ കുഞ്ഞാലിക്കുട്ടി യുഡിഎഫിലേക്ക് ക്ഷണിച്ചത്. ഐക്യ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതില്‍ മാണി വഹിച്ച പങ്ക് വലുതാണെന്നും മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ ഇതിനെല്ലാം കെഎം മാണി മൗനം പാലിക്കുകയായിരുന്നു.
also read:പട്ടാപ്പകൽ വീട്ടിൽ കയറി പീഡനം: യുവാവിനെ നാട്ടുകാർ ചെയ്‌തത്
Post Your Comments