Latest NewsKeralaNewsIndia

സാംസ്കാരിക നഗരം ഇന്ന് ചുവപ്പണിയും

 

തൃശൂര്‍: സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും.
കാല്‍ലക്ഷം ചുവപ്പ് വളണ്ടിയര്‍മാരുടെ പരേഡും രണ്ടു ലക്ഷം പേര്‍ അണിനിരക്കുന്ന പൊതുസമ്മേളനവുമാണ് നാലുനാള്‍ നീണ്ട സമ്മേളനത്തിന് സമാപനം കുറിച്ച്‌ സംഘടിപ്പിച്ചിരിക്കുന്നത്. വളണ്ടിയര്‍ മാര്‍ച്ചില്‍ പതിനായിരത്തോളം വനിതകളുമുണ്ട്.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ നഗരത്തിലെ നാല് കേന്ദ്രങ്ങളില്‍നിന്ന് ചുവപ്പു വളണ്ടിയര്‍ മാര്‍ച്ച്‌ ആരംഭിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പ്രകടനം ഒഴിവാക്കിയിട്ടുണ്ട്. ചുവപ്പുസേന മാര്‍ച്ച്‌ സ്വരാജ് റൗണ്ടിലെ ജില്ലാ ആശുപത്രിമൂലയില്‍ സംഗമിച്ച്‌ തെക്കേനടയിലൂടെ പൊതുസമ്മേളനം നടക്കുന്ന കെ കെ മാമക്കുട്ടി നഗറില്‍ പ്രവേശിക്കും.

സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. പൊതുസമ്മേളനത്തില്‍ സീതാറാം യെച്ചൂരിക്കുപുറമെ പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, എ കെ പത്മനാഭന്‍, ജി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.

also read: ഫോണ്‍ ശ്രദ്ധയ്ക്ക്… നിങ്ങളുടെ ഓവര്‍ ഹീറ്റ് ആകുന്നുണ്ടോ? കാരണം ഇതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button