ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരം സമനിലയില്‍ കലാശിച്ചതിനാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേറ്റ നിരാശയിലാണ് ആരാധകര്‍. പക്ഷേ, സ്‌ട്രൈക്കര്‍ സി.കെ.വിനീതിനെ മത്സരം തോറ്റെങ്കിലും കാത്തിരുന്നത് സന്തോഷവാര്‍ത്തയാണ്. ഐഎസ്എല്ലില്‍ ചെന്നൈയ്‌ക്കെതിരായ മത്സരം തുടങ്ങുന്നതിന് തൊട്ടു മുന്‍പാണ് വിനീതിന്റെ ഭാര്യ ശരണ്യ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
മാര്‍ച്ച് പത്തിനായിരിക്കും പ്രസവം എന്നായിരുന്നു കരുതിയിരുന്നതെങ്കിലും നേരത്തെ പ്രസവം നടന്നു. കണ്ണൂരിലെ ആസ്പത്രിയിലായിരുന്നു പ്രസവം. അതേസമയം കളി കഴിയുംവരെ ടീമംഗങ്ങള്‍ ഇത് വിനീതില്‍ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. അച്ഛനായതില്‍ അതിയായ സന്തോഷമുണ്ടെങ്കിലും നിര്‍ണായക മത്സരത്തില്‍ ടീം തോറ്റതിന്റെ വിഷമവുമുണ്ട് വിനീതിന്.
ടീമിന്റെ സെമി പ്രതീക്ഷ മങ്ങിയതിന്റെ വിഷമത്തിലാണ് ടീമംഗങ്ങളും ആരാധകരും. കളി കഴിഞ്ഞ ഉടനെ വിനീത് കണ്ണൂരിലേയ്ക്ക് തിരിച്ചു. കാലത്താണ് നാട്ടിലെത്തി കുഞ്ഞുവാവയെ കണ്ടത്. ലെയ്‌സ് കൊണ്ട് ബോയ് എന്നെഴുതിയ ഒരു ജോടി കുഞ്ഞു ഷൂസിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് താന്‍ അച്ഛനായ വിവരം വിനീത് ലോകത്തെ അറിയിച്ചത്. മൈ ലിറ്റില്‍ ഗെയിം ചെയ്ഞ്ചര്‍ ഹാസ് അറൈവ്ഡ് എന്നൊരു കുറിപ്പുമുണ്ട്.
Post Your Comments