Uncategorized

വിവാഹ തലേന്ന് വരനെ വധുവും കാമുകനും ചേര്‍ന്ന് പെട്രോളൊഴിച്ച്‌ കത്തിച്ചു: നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

 

ഹൈദരാബാദ്: വധുവും കാമുകനും ചേര്‍ന്ന് വരന്റെ ശരീരത്തില്‍ പെട്രോളൊഴിച്ച്‌ തീകൊളുത്തി. തെലങ്കാനയില്‍ ജങ്കോണ്‍ ജില്ലയില്‍ മധറാം എന്ന സ്ഥലത്താണ് സംഭവം നടന്നത്. ആക്രമണത്തിന് ശേഷം ആത്മഹത്യാശ്രമമെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമമെങ്കിലും വരന്റെ മൊഴി ഇരുവരെയും കുടുക്കി. ബി. യകയ്യ എന്ന 22കാരനാണ് ആക്രമണത്തിന് ഇരയായത് .ഇയാളുടെ വധു അരോജി അരുണയും കാമുകനും അകന്ന ബന്ധുവുമായ അരോജി ബാലസ്വാമിയും ചേര്‍ന്നാണ് കൊലപാതക ശ്രമം നടത്തിയത്.

യകയ്യയുടേയും അരുണയുടെയും വിവാഹം ഒരു മാസം മുന്‍പാണ്‌ വീട്ടുകാര്‍ ഉറപ്പിച്ചത്. പെണ്‍കുട്ടിക്ക് ബാലസ്വാമിയുമായി ബന്ധം ഉണ്ടെന്ന്‍ അറിഞ്ഞതോടെയായിരുന്നു വീട്ടുകാര്‍ യകയ്യയുമായി അരുണയുടെ വിവാഹം ഉറപ്പിച്ചത്. വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ യകയ്യ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.

ഫെബ്രുവരി 18ന് യകയ്യ വിവാഹശേഷം താമസിക്കാനായി നിര്‍മ്മിച്ച വീടിന്റെ ഗൃഹപ്രവേശ ചടങ്ങായിരുന്നു. ഇതില്‍ അരുണയും പങ്കെടുത്തു. തൊട്ടടുത്ത ദിവസം അരുണയുടെ വീടിന് സമീപത്തെത്താന്‍ യകയ്യയോട് അരുണ നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ചാണ് മധറാം എന്ന സ്ഥലത്ത് യകയ്യ എത്തിയത്. ഇവിടെ വച്ച്‌ അരുണയുടെ സഹായത്തോടെ ബാലസ്വാമിയാണ് യകൈയയെ പെട്രോളൊഴിച്ച്‌ തീകൊളുത്തിയത്. ശേഷം യകയ്യ സ്വയം മരിക്കാന്‍ ശ്രമിച്ചതാണെന്ന് അരുണ വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും യകയ്യയുടെ മൊഴിയില്‍ ഇരുവരും കുടുങ്ങുകയായിരുന്നു. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്‌തു.

also read:രണ്ടര വയസുകാരിക്ക് ക്ലിനിക്കില്‍ നിന്ന് നല്‍കിയ കുപ്പിമരുന്നില്‍ വിര

shortlink

Related Articles

Post Your Comments

Related Articles


Back to top button