ബീഹാര്‍ : മുസാഫർപുറിൽ സ്‌കൂൾ കുട്ടികൾക്കിടയിലേക്ക് അമിത വേഗതയില്‍ വന്ന ആഡംബര കാര്‍ പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ ഒമ്പത് കുട്ടികൾ മരിച്ചു .വൈകുന്നേരം സ്‌കൂൾ വിട്ട് കുട്ടികൾ പുറത്തേക്ക് ഇറങ്ങുന്ന സമയത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ കുട്ടികളുടെ ഇടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഒമ്പത് കുട്ടികൾ അപകടസ്ഥലത്തു തന്നെ മരിച്ചു. 24 കുട്ടികൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.
അപകടം നടന്നയുടൻ എസ്‌യുവി കാറിന്‍റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. മദ്യപിച്ചു വാഹനമോടിച്ചതാണ് അപകടത്തിനു കാരണമായതെന്ന വിമര്‍ശനവുമായി മിനാപുരിലെ ആർജെഡി എംഎൽഎ മുന്ന യാദവ് രംഗത്ത് വന്നിട്ടുണ്ട്.മരിച്ച കുട്ടികളുടെ വീട്ടുകാർക്ക് നഷ്ടപരിഹാരമായി നാലു ലക്ഷം രൂപ വീതം അനുവദിച്ചെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.
also read:മേജറിന്റെ മരണാനന്തര ചടങ്ങില്‍ നവജാത ശിശുവുമായി സൈനിക വേഷത്തിൽ ഭാര്യ
Post Your Comments