കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. വെളുത്ത വാഗണ്‍ ആർ കാറാണു പ്രതികൾ കൊലയ്ക്ക് ഉപയോഗിച്ചത്. ശനിയാഴ്ച പിടിയിലായ അഖിലാണു അരോളി പാലോട്ടുകാവിനു സമീപം യു. പ്രശോഭിന്റെ ഉടമസ്ഥതയിലുള്ള കാർ വാടകയ്ക്കെടുത്തത്. കൊല നടത്തിയ ശേഷം 14നു തിരികെ നൽകിയെന്നാണ് വിവരം.
കേസുമായി ബന്ധപെട്ടു മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ പ്രവർത്തകരായ തില്ലങ്കേരി ആലയാട്ടെ പുതിയപുരയിൽ അൻവർ സാദത്ത് (24), മീത്തലെ പാലയോട്ടെ മൂട്ടിൽ വീട്ടിൽ കെ.അഖിൽ (24), തൈയുള്ള പുതിയപുരയിൽ ടി.കെ.അഷ്കർ (25) എന്നിവരെ കർണാടകയിലെ വീരാജ്പേട്ടയിൽ നിന്നാണ് പിടിയിലായത്. ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് അൻവർ സാദത്തിനെയും അഖിലിനെയും അറസ്റ്റ് ചെയ്തത്.ഇതോടെ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ALSO READ ;ഷുഹൈബ് വധം: സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ
Post Your Comments