Latest NewsKerala

ഷുഹൈബ് വധക്കേസ് ; പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി

ക​ണ്ണൂ​ർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. വെ​ളു​ത്ത വാ​ഗ​ണ്‍ ആ​ർ കാ​റാ​ണു പ്ര​തി​ക​ൾ കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച​ത്. ശ​നി​യാ​ഴ്ച പി​ടി​യി​ലാ​യ അ​ഖി​ലാ​ണു അ​രോ​ളി പാ​ലോ​ട്ടു​കാ​വി​നു സ​മീ​പം യു. ​പ്ര​ശോ​ഭി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. കൊ​ല ന​ട​ത്തി​യ ശേ​ഷം 14നു ​തി​രി​കെ ന​ൽ​കിയെന്നാണ് വിവരം.

കേസുമായി ബന്ധപെട്ടു മൂന്ന് പേരെ കൂടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ തി​ല്ല​ങ്കേ​രി ആ​ല​യാ​ട്ടെ പു​തി​യ​പു​ര​യി​ൽ അ​ൻ​വ​ർ സാ​ദ​ത്ത് (24), മീ​ത്ത​ലെ പാ​ല​യോ​ട്ടെ മൂ​ട്ടി​ൽ വീ​ട്ടി​ൽ കെ.​അ​ഖി​ൽ (24), തൈ​യു​ള്ള പു​തി​യ​പു​ര​യി​ൽ ടി.​കെ.​അ​ഷ്ക​ർ (25) എ​ന്നി​വ​രെ ക​ർ​ണാ​ട​ക​യി​ലെ വീ​രാ​ജ്പേ​ട്ട​യി​ൽ​ നി​ന്നാണ് പിടിയിലായത്. ഗൂ​ഢാ​ലോ​ച​നാ​ക്കു​റ്റം ചു​മ​ത്തി​യാ​ണ് അ​ൻ​വ​ർ സാ​ദ​ത്തി​നെ​യും അ​ഖി​ലി​നെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.ഇതോടെ വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.

ALSO READ ;ഷുഹൈബ് വധം: സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button