Latest NewsKeralaNewsIndia

ഹാദിയയെ സന്ദര്‍ശിച്ചതിൽ വെളിപ്പെടുത്തലുമായി രാഹുല്‍ ഈശ്വര്‍

 

കൊ​ച്ചി: താൻ ഹദിയയെ സന്ദർശിച്ചത് ഉ​ന്ന​ത പോലീസ് ഉ​ദ്യോ​ഗ​സ്​​ഥ​ന്‍ വി​ളി​ച്ച്‌​ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണെന്ന് രാഹുല്‍ ഈശ്വര്‍. പോലീസും കോ​ട​തി​യും പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന ഹാ​ദി​യ​യു​ടെ വാ​ദം തെ​റ്റാ​ണ്.വീ​ട്ടു​ത​ട​ങ്ക​ലി​ല്‍ കി​ട​ക്കു​ന്ന ഹദിയക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആവശ്യത്തെ തുടർന്നാണ് താൻ അവിടെ എത്തിയത്. തന്നോട് ഇത് ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്റെ പേര് പറയാനാകില്ലെന്നും രാഹുൽ പറഞ്ഞു.അദ്ദേഹം ഇന്നും സ​ര്‍​വി​സിൽ ഉള്ളതിനാലാണ് പേര് വെളിപ്പെടുത്താൻ ആകാത്തത്.കൊ​ച്ചി​യി​ല്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ.

വീ​ട്ടു​ത​ട​ങ്ക​ലി​ല്‍​നി​ന്ന് ആ​ശ്വാ​സം ല​ഭി​ക്കാ​ന്‍ ഹാ​ദി​യ​യെ പു​റ​ത്ത് കൊ​ണ്ടു​പോ​കാ​ന്‍ വ​രെ പൊ​ലീ​സു​കാ​ര്‍ ത​യാ​റാ​യി​രു​ന്നു. താ​ന്‍ പു​റ​ത്തു​വി​ട്ട വി​ഡി​യോ കാ​ര​ണ​മാ​ണ് ഹാ​ദി​യ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍​നി​ന്ന് ഒ​ഴി​വാ​യ​തും ഇ​ന്ന് അ​നു​ഭ​വി​ക്കു​ന്ന സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​തും. കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ഇ​സ്​​ലാം മ​തം ഉ​പേ​ക്ഷി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചെ​ന്ന പ​രാ​മ​ര്‍​ശം ഒ​ഴി​വാ​ക്കി​യ​തി​ല്‍ സ​ന്തോ​ഷ​മുണ്ടെന്നും രാഹുൽ പറഞ്ഞു.

also read:ജയിക്കണമെങ്കില്‍ ഗോളടിക്കണമെന്ന് ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button