
കൊച്ചി: സച്ചിനൊപ്പം ഐഎസ്എൽ മത്സരം കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രിയ വാര്യറും റോഷനും. കളി കാണാന്‍ കൊച്ചിയിലെത്തിയ പ്രിയയും നായകന്‍ റോഷന്‍ അബ്ദൂള് റൗഫും സച്ചിനുമായി കൂടിക്കാഴ്ച നടത്തി. കേരളാ ബ്ലാസ്റ്റേഴ്സിെന്റ ജഴ്സി പ്രിയക്ക് സമ്മാനിക്കാനും സച്ചിന്‍ മറന്നില്ല.
ഇതിഹാസ താരത്തോടൊപ്പം മുന്‍നിരയിലിരുന്ന് കളികാണുന്നതിന്റെ സന്തോഷം പ്രിയ ഇന്‍സ്റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയും പങ്കുവെച്ചു. പ്രിയയുടെ ലൈവ് വിഡിയോ ഐ.എസ്.എല്‍ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചു. പ്രിയയുടെ സഹോദരനും മത്സരം കാണാന്‍ ചേച്ചിക്കൊപ്പം എത്തിയിരുന്നു.
also read:മധുവിന്റെ മൃതദേഹവുമായി വന്ന ആംബുലൻസ് തടഞ്ഞു
Post Your Comments