അഗളി: ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികളുടെ മൊഴി. മധുവിന്റെ താമസസ്ഥലം കാണിച്ച് കൊടുത്തത് ഉദ്യോഗസ്ഥരാണെന്ന് പ്രതികള്‍ മൊഴി നല്‍കി. കൂടാതെ ആദിവാസികൾ അല്ലാത്ത ആരെയും സാധാരണ വനത്തിൽ പ്രവേശിപ്പിക്കാറില്ല. അതല്ലെങ്കിൽ തിരിച്ചറിയൽ രേഖ സമർപ്പിക്കേണ്ടി വരും.
എന്നാൽ ഇതൊന്നും ആവശ്യപ്പെടാതെയാണ് ഇരുപത്തഞ്ചോളം ആൾക്കാരെ ഉദ്യോഗസ്ഥർ വനത്തിലേക്ക് പ്രവേശിപ്പിച്ചത്. കാട്ടില്‍ കയറി മധുവിനെ ജനക്കൂട്ടത്തിന് കാണിച്ച് കൊടുത്തതും വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും സഹോദരി ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പ്രതികള്‍ ഇപ്പോള്‍ നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പായി.
Post Your Comments