തൃശൂർ: അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്നതിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്‌തെന്ന ആരോപണം തെറ്റാണെന്ന് മന്ത്രി എ.കെ.ബാലൻ വ്യക്തമാക്കി. മധുവിനെ ആക്രമിക്കാൻ എല്ലാ സഹായങ്ങളും നൽകിയത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് സഹോദരി ചന്ദ്രിക ആരോപിച്ചിരുന്നു. ആദിവാസികൾ അല്ലാത്ത ആരെയും കാട്ടിനകത്തേക്ക് വനപാലകർ പ്രവേശിപ്പിക്കാറില്ല.
വനംവകുപ്പിനെതിരായ ആരോപണം തെറ്റാണ്. യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ ശ്രമത്തിൽ സർക്കാർ വീഴില്ല. അടുത്ത ദിവസം തന്നെ അട്ടപ്പാടിയിൽ എത്തുമെന്നും മന്ത്രി തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. അല്ലെങ്കിൽ തിരിച്ചറിയൽ രേഖ നൽകണം. എന്നാൽ ഇതൊന്നുമില്ലാതെയാണ് ഇരുപതോളം പേരെ വനംവകുപ്പ് അധികൃതർ കാട്ടിലേക്ക് പ്രവേശിപ്പിച്ചത്. കാട്ടിൽ കയറി മധുവിനെ ജനക്കൂട്ടത്തിന് കാണിച്ച് കൊടുത്തതും വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും സഹോദരി ആരോപിച്ചു.
Post Your Comments