തൃശൂര്‍: സി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. സിപിഐ മന്ത്രിമാര്‍ മണ്ടന്മാരാണെന്നും മന്ത്രിസഭയിലെ ഏറ്റവും കഴിവുകെട്ടവരാണു സിപിഐ മന്ത്രിമാരെന്നും സി.പി.എം ആരോപിച്ചു.
സിപിഐയും സിപിഎമ്മും തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാകുന്നു. ഒരു കഴിവുമില്ലാത്തവരെയാണു സിപിഐ മന്ത്രിമാരാക്കിയതെന്നും സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നും സിപിഎം പ്രതിനിധികള്‍ ആരോപിച്ചു. സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് സിപിഐ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നത്.
Also Read : യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവം ; രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്രൻ
കഴിഞ്ഞദിവസം സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചു സിപിഐ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ ധാര്‍മികതയ്ക്കു നിരക്കാത്ത പ്രവര്‍ത്തനങ്ങളാണു സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് എന്നായിരുന്നു സംസ്ഥാന എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങളില്‍ വിമര്‍ശനമുണ്ടായത്. മുന്നണി സംവിധാനത്തിന് അകത്തുനിന്ന് കെ.എം.മാണിയുമായി കൂട്ടുകൂടാന്‍ ശ്രമിക്കുന്നതു നിലവാരമില്ലാത്ത രീതിയാണ്. മാണിക്കെതിരെ എല്‍ഡിഎഫ് നടത്തിയ രാഷ്ട്രീയ സമരങ്ങളെ മറന്നുള്ള ഒത്തുതീര്‍പ്പു ഫോര്‍മുലകള്‍ അംഗീകരിക്കാനാകില്ലെന്നും സിപിഐ വ്യക്തിമാക്കി.
Post Your Comments