![a-5-day-old-daughter-was-forced-to-give-her-father-funerals](/wp-content/uploads/2018/02/baby-1-1-1.png)
ന്യൂഡല്‍ഹി: വ്യോമസേന ഉദ്യോഗസഥനായ ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങില്‍ അഞ്ചു ദിവസം പ്രായമായ മകളെയുമെടുത്ത് സൈനിക യൂണിഫോമില്‍ പങ്കെടുന്ന സൈനിക ഉദ്യാഗസ്ഥ. ഇത് ആരുടെയും കരളലിയിപ്പിക്കുന്ന രംഗമാണ്. യൂണിഫോമില്‍ ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്ന മേജര്‍ കൗമുദ് ദോഗ്രയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
അസമിലെ മജൗലിയില്‍ ഫെബ്രുവരി 15നാണ് വ്യോമസേനയുടെ ചെറുവിമാനം തകര്‍ന്ന് വിങ് കമാന്‍ഡര്‍ ഡി. വാട്‌സ് മരിച്ചത്. സൈനിക ഉദ്യാഗസ്ഥയായ ദോഗ്ര മകള്‍ക്ക് ജന്‍മം നല്‍കിയതേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിനെ കാണാന്‍ പോലും സാധിക്കാതെയാണ് വാട്‌സ് മരണപ്പെട്ടത്. തുടര്‍ന്നാണ് ഭര്‍ത്താവിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ അഞ്ചുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും എടുത്ത് ദോഗ്ര എത്തിയത്.
Post Your Comments