Latest NewsKeralaNewsIndia

മധുവിന്റെ കൊലപാതകം: മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് തടഞ്ഞു

 

പാലക്കാട്: അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച്‌ നാട്ടുകാർ തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ
മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. കൊന്ന മധു എന്ന ആദിവാസി യുവാവിന്റെ യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതുവരെ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് ആംബുലന്‍സ് തടഞ്ഞത്.

രംഗം വഷളായതോടെ പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിച്ച ശേഷം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പിടിയിലായ പ്രതികളെ മധുവിന്റെ ബന്ധുക്കളെ കാണിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ആദിവാസികള്‍ അട്ടപ്പാടിയില്‍ റോഡ് ഉപരോധിക്കുകയാണ്.
അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് ആംബുലന്‍സ് തടഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചതോടെയാണ് പ്രതിഷേധക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത്. മുഴുവന്‍ പ്രതികളേയും ഇന്നു തന്നെ പിടികൂടുമെന്ന് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ പറഞ്ഞു.

also read: ഇരുപതോളം മുട്ടയിട്ട് 14 വയസുകാരന്‍; അത്ഭുതപ്പെട്ട് ഡോക്ടർമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button