ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ വ്യഴാഴ്ച രാത്രി പതിനെട്ടുകാരി വെന്തു മരിച്ചു. മാര്‍ക്കറ്റില്‍ നിന്നു പച്ചക്കറി വാങ്ങി തിരിച്ചു വരുമ്പോഴാണ് സംഭവമുണ്ടായത്. രാത്രി ഏഴുമണിയോടെയാണ് യുവതി പച്ചക്കറി വാങ്ങിക്കാനായി തന്റെ സ്‌കൂട്ടിയില്‍ പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. എട്ടു മണിയോടെ യുവതിയെ കത്തുന്ന നിലയില്‍ കാണുകയായിരുന്നു.
Also Read : ആശുപത്രിയില്‍ വന്‍തീപിടിത്തം; 31 പേര്‍ വെന്തുമരിച്ചു
വീടിനും മാര്‍ക്കറ്റിനും ഇടക്കുള്ള സ്ഥലത്തു വെച്ചാണ് യുവതിക്കു നേരെ അകആമമുണ്ടായതെന്നാണ് നിഗമനം. അവരുടെസ സ്‌കൂട്ടിയും പച്ചക്കറിയും അല്‍പം അകലെയായി ഉണ്ടായിരുന്നു. ഒരു കാനില്‍ പെട്രോളിന്റെ അവശിഷ്ടം പ്രദേശത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. അതേസമയം, യുവതിയെ അജ്ഞാതര്‍ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ വാദം.
Post Your Comments