തിരുവനന്തപുരം: പോത്തന്‍കോട് വെള്ളനിക്കാല്‍ പാറമുകളില്‍ കാറില്‍ തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ചു. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു സംഭവം. ശബ്ദം കേട്ട് ആളുകള്‍ എത്തിയപ്പോഴേയ്ക്കും കാര്‍ പൂര്‍ണ്ണമായും കത്തിയിരുന്നു.ഡ്രൈവിങ് സീറ്റില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്സ് സ്ഥലത്ത് എത്തിയായിരുന്നു തീ കെടുത്തിയത്. പോലീസ് സ്ഥലത്ത് എത്തി നടപടികള്‍ ആരംഭിച്ചു.
also read: എമര്‍ജെന്‍സി നമ്പറില്‍ വിളിച്ചു, ആംബുലന്‍സ് ഡ്രൈവര്‍ കാരണം അറിഞ്ഞ് ഞെട്ടി
Post Your Comments