Latest NewsNewsIndia

ഇരുപതോളം മുട്ടയിട്ട് 14 വയസുകാരന്‍; അത്ഭുതപ്പെട്ട് ഡോക്ടർമാർ

ജക്കാര്‍ത്ത: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഈ 14കാരന്‍ 20 മുട്ടകളാണ് ഇട്ടത്. ഈ സംഭവത്തില്‍ ഡോക്ടര്‍മാര്‍ പോലും അത്ഭുതപ്പെട്ടിരിക്കുകയാണ്. സംഭവം അവിശ്വസനീയമായി തോന്നിയ ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിച്ച ശേഷം എക്‌സ്‌റേ എടുത്തു. എക്‌സ്‌റേയില്‍ കണ്ട കാഴ്ചയും ഇവരെ അത്ഭുതപ്പെടുത്തി. ആ സമയം കുട്ടിയുടെ ശരീരത്തില്‍ മുട്ടയുള്ളതായി കാണപ്പെട്ടു. പിന്നീട് ഡോക്ടര്‍മാരുടെ മുന്നില്‍ വെച്ചും കുട്ടി രണ്ട് തവണ മുട്ടയിട്ടു. ഒരു മനുഷ്യശരീരത്തില്‍ നിന്ന് യാതൊരു കാരണവശാലും മുട്ട വരില്ലെന്നും അത് അസാധ്യമായ കാര്യമാണെന്നുമാണ് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.

കുട്ടി മുട്ട വിഴുങ്ങിയതാകാമെന്നാണ് ഡോക്ടര്‍മാരുടെ വാദം. ഇന്തോനേഷ്യക്കാരനായ അക്മല്‍ എന്ന ബാലനാണ് 2016 മുതല്‍ ഇത്തരത്തില്‍ മുട്ടകളിടുന്നത്. ഇത് മുട്ട തന്നെയാണോ എന്നറിയാന്‍ ഉടച്ചുനോക്കിയപ്പോള്‍ മഞ്ഞയും വെള്ളയും ചേര്‍ന്ന മിശ്രിതമാണ് ലഭിച്ചതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. കുട്ടിയുടെ ഈ അവസ്ഥ കൂടി വന്നപ്പോഴാണ് ഡോക്ടര്‍മാരെ സമീപിച്ചതെങ്കിലും കാര്യമായ വ്യത്യാസം അപ്പോഴും ഉണ്ടായില്ല. അല്ലെങ്കില്‍ മലദ്വാരത്തിനുള്ളില്‍ കയറ്റിവെച്ചതാകാമെന്നും ഡോക്ടര്‍മാര്‍ സംശയിക്കുന്നു.

read also: വിളര്‍ച്ചയുമായി ആശുപത്രിയില്‍ എത്തി; പതിനാലുകാരന്റെ 22 ലിറ്റര്‍ രക്തം നഷ്ടമായതിന്റെ കാരണം അറിഞ്ഞു ഞെട്ടി ഡോക്ടർമാർ

എന്തായാലും സ്വാഭാവികമായ മറ്റെല്ലാ ആന്തരികാവയവങ്ങളുമായി ജനിച്ച ഒരു മനുഷ്യകുട്ടിയുടെ ശരീരത്തില്‍ എങ്ങനെ മുട്ട വരുന്നു എന്ന ആശങ്കയിലാണ് വൈദ്യലോകം. ഇന്തോനേഷ്യയിലെ സൈഖ് യൂസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഒരു സംഘം ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്. വിദഗ്ധ പഠനത്തിന് ശേഷമേ ഇത് എന്തെങ്കിലും തരത്തിലുള്ള രോഗമാണോ എന്ന് സ്ഥിരീകരിക്കാനാകൂ എന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ വാദം അംഗീകരിക്കാന്‍ കുട്ടിയോ മാതാപിതാക്കളോ തയ്യാറായിട്ടില്ല. മുട്ട വിഴുങ്ങേണ്ടതോ മലദ്വാരത്തില്‍ കയറ്റി വെയ്‌ക്കേണ്ടതോ ആയ എന്ത് ആവശ്യമാണ് മകനുള്ളതെന്ന് പിതാവ് ചോദിക്കുന്നു.

shortlink

Post Your Comments


Back to top button