ഹരിയാന: ഭര്‍ത്താവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച നാലംഗസംഘത്തെ വെറുമൊരു വടികൊണ്ട് നേരിട്ട യുവതിയുടെ വീഡിയോ വൈറലാകുന്നു. ഹരിയാനയിലെ യമുനാ നഗറില്‍ വ്യാഴാഴ്ചയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
നാലു പേര്‍ ചേര്‍ന്നാണ് യുവതിയുടെ ഭര്‍ത്താവിനെ ആക്രമിച്ചത്. ഇത് തടയാന്‍ ഒരു വൃദ്ധന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ല. ഇതുകണ്ടുകൊണ്ടാണ് ഭാര്യ ഒരു വടിയുമായി അങ്ങോട്ടേക്ക് പാഞ്ഞടുത്തത്. ചെറുത്തുനില്‍ക്കാന്‍ നോക്കിയ യുവാക്കളെ അവള്‍ അടിച്ചോടിച്ചു. ഈ സമയം അടികൊണ്ട് അവശനായ ഭര്‍ത്താവ് അബോധാവസ്ഥയില്‍ നിലത്ത് വീണ് കിടക്കുകയായിരുന്നു. ഒരുപക്ഷേ അവള്‍ എത്താന്‍ അല്പം വൈകിയിരുന്നുവെങ്കില്‍ ഭര്‍ത്താവിന്റെ ജീവന്‍ നഷ്ടമായേനെ.
20 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പച്ച സല്‍വാര്‍ അണിഞ്ഞ് കൈയ്യില്‍ ഒരുവടിയുമായി നില്‍ക്കുന്ന യുവതിയെ കാണാം.
Post Your Comments