അബുദാബി•അബുദാബിയിലെ ഒരു കൂട്ടം പ്രവാസി കാര്‍പ്പറ്റ് വില്പനക്കാരെ അത്ഭുതപ്പെടുത്തി അബുദാബി കിരീടവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്റെ സന്ദര്‍ശനം. യു.എ.ഇയുടെ സ്ഥാപകനായ ഷെയ്ഖ് സായിദിന്റെ ചിത്രം വില്‍ക്കാന്‍ വിസമ്മതിച്ച ഒരു അഫ്ഗാന്‍ കാരന്റെ കാര്‍പ്പറ്റ് ഷോപ്പാണ് വ്യാഴാഴ്ച ഷെയ്ഖ് സന്ദര്‍ശിച്ചത്.
യു.എ.ഇയുടെ സ്ഥാപകനായ ഷെയ്ഖ് സായിദിന്റെ ചിത്രം കാണിച്ചപ്പോള്‍ ‘പിതാവ് സായിദ്’ എന്ന് ഷെയ്ഖ് മൊഹമ്മദ് മന്ത്രിച്ചു. ആ കാര്‍പ്പെറ്റ് വാങ്ങാനുള്ള കടയുടമയുടെ ആവശ്യം ഷെയ്ഖ് മൊഹമ്മദ് സ്നേഹപൂര്‍വ്വം നിരസിക്കുകയും ചെയ്തു. ഷെയ്ഖ് സായിദ് തന്റെ മാനുഷിക പ്രവർത്തനത്തിലൂടെ എഴുതിയിരിക്കുന്ന കഥയിലൂടെയാണ് അറിയപ്പെടുന്നതെന്നും അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു. യു.എ.ഇ നിങ്ങളുടെ രണ്ടാമത്തെ വീടാണെന്നും ഷെയ്ഖ് പ്രവാസികളോട് പറഞ്ഞു. സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും ഷെയ്ഖ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് കാര്‍പ്പറ്റ് വില്പനക്കാരനായ ഖാന്‍ തന്റെ കടയില്‍ വച്ചിരുന്ന ഷെയ്ഖ് സായിദിന്റെ ചിത്രം വേണമെന്ന എമിറാത്തി പൗരന്റെ ആവശ്യം നിരസിച്ചത്. ഇത് ബാബാ സെയ്ദിന്റെ ചിത്രമാണ്, ഇത് വില്‍ക്കാനുള്ളതല്ലെന്നും ഖാന്‍ പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
الامارات تنسج بنهجها الخير الذي أرساه زايد أنموذجا عالميا في التسامح والتعايش ..كسبت به قلوب الملايين حول العالم .. هنالك الكثيرون على امتداد الوطن يكنون المحبة لنا في قلوبهم.. يتعايشون معنا … ويشاطروننا أحلامنا وتطلعاتنا.. لهؤلاء جميعا نقول الإمارات بلدكم الثاني .. pic.twitter.com/K1HNHgd2W0
— محمد بن زايد (@MohamedBinZayed) February 22, 2018
هذا ”بابا زايد” كلمتان عفويتان.. لصاحب محل سجاد أفغاني سعدت بزيارته اليوم.. كان لهما وقع كبير في النفس.. عبر بهما عن رمزية زايد ومحبته ومكانته في قلبه عندما عرض عليه شراء سجادة بمحله تحمل صورة الوالد زايد.. رغم العرض والالحاح إلا أنه رفض بشدة.. قصة وفاء سطرها زايد بإنسانيته pic.twitter.com/e1P5H49cHw
— محمد بن زايد (@MohamedBinZayed) February 22, 2018
Post Your Comments