Latest NewsNewsIndia

പ്രകാശ് രാജിനെതിരെ പുതിയ പ്രചരണായുധവുമായി സംഘപരിവാര്‍

ബംഗളുരു: നടനും സംവിധായകനും നിര്‍മ്മാതാവുമായ പ്രകാശ് രാജിനെതിരെ പഴയ വീഡിയോയുമായി സംഘപരിവാര്‍. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകാശ് രാജിനെതിരെ നവമാധ്യമങ്ങളില്‍ ഒരു വര്‍ഷം മുന്‍പുള്ള വീഡിയോ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

പ്രകാശ് രാജ് കഴിഞ്ഞ ദിവസം യുവാവിനെ ആക്രമിച്ച് മൃതപ്രായനാക്കിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ എന്‍.എ ഹാരിസിന്റെ മകന്‍ മുഹമ്മദ് നാലപ്പാടിനെ പുകഴ്ത്തുന്ന വീഡിയോ ആണ് പുതിയ പ്രചരണായുധം. പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് ജനുവരി 2017ന് മുഹമ്മദ് നാലപ്പാടിനെ പുകഴ്ത്തുന്ന വീഡിയോയാണ്. മുഹമ്മദ് പ്രകാശ് രാജ് ഫൗണ്ടേഷന് സാമ്പത്തിക സഹായം നല്‍കിയതിനെ പുകഴ്ത്തുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. മുഹമ്മദ് ചിത്രദുര്‍ഗയില്‍ പ്രകാശ് രാജ് ഫൗണ്ടേഷന്‍ പാവപ്പെട്ടവര്‍ക്കായി വീട് നിര്‍മ്മിച്ച് നല്‍കിയതിന് സഹായം നല്‍കിയിരുന്നു-ഇക്കാര്യമാണ് പരാമര്‍ശിക്കുന്നത്.

read also: മതേതരവാദികൾ പൈതൃകമില്ലാത്തവരാണെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രകാശ് രാജ്

മുഹമ്മദ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് ബംഗളുരുവിലെ ഒരു കഫെയില്‍ വച്ച് യുവാവിനെ ക്രൂരമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയായതോടെയാണ്. മുഹമ്മദ് കര്‍ണാടകയിലെ മലയാളിയായ കോണ്‍ഗ്രസ് എം.എല്‍.എ ഹാരിസിന്റെ മകനാണ്. അക്രമ സംഭവത്തെ പ്രകാശ് രാജ് അപലപിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് ഇയാളെ പ്രശംസിക്കുന്നതിന്റെ വീഡിയോ എടുത്ത് പ്രചരണം നടത്തുകയാണ് സംഘപരിവാര്‍ അനുഭാവികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button