Latest NewsNewsIndia

വിക്രം കോത്താരിയും മകനും അറസ്റ്റില്‍

ന്യൂഡല്‍ഹി: റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരിയെയും മകനെയും 3,695 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്തു. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനുശേഷമാണ് സിബിഐ അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.

കാണ്‍പുര്‍ ആസ്ഥാനമായ റോട്ടോമാക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിനും, കോത്താരി, ഭാര്യ സാധന, മകന്‍ രാഹുല്‍ എന്നിവര്‍ക്കും പേരു വെളിപ്പെടുത്താത്ത ബാങ്ക് ജീവനക്കാര്‍ക്കും എതിരേയാണു സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാങ്ക് ഓഫ് ബറോഡ നല്‍കിയ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.

വിവിധ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ പറ്റിച്ചാണ് കോടിക്കണക്കിന് രൂപ ഇയാള്‍ തട്ടിയെടുത്തത്.യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, അലാഹാബാദ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവയും ബാങ്ക് ഓഫ് ബറോഡയ്‌ക്കൊപ്പം വായ്പാ കണ്‍സോര്‍ഷ്യത്തിലുണ്ട്. വ്യാജ കയറ്റുമതി ഓര്‍ഡറുകള്‍ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്.

വിവിധ ബാങ്കുകളില്‍ നിന്ന് കോത്താരി സ്വന്തമാക്കിയ ലോണുകള്‍ ഇങ്ങനെ- ബാങ്ക് ഓഫ് ഇന്ത്യ: 654.77 കോടി, ബാങ്ക് ഓഫ് ബറോഡ: 456.63 കോടി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്: 771.07 കോടി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ: 458.95 കോടി, അലഹാബാദ് ബാങ്ക്: 330.68 കോടി, ബാങ്ക് ഓഫ് മഹാരാഷ്ട്ര: 49.82 കോടി, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്: 97.47.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വജ്ര വ്യവസായി നീരവ് മോദി നടത്തിയ 11400 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പിന്റെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കോത്താരിയുടെ തട്ടിപ്പും പുറത്തേക്ക് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button