ആലപ്പുഴ•ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സ്ഥാനാര്‍ഥി വിജയിക്കില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍.ഡി.എഫിനാണ് മണ്ഡലത്തില്‍ മുന്‍തൂക്കമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആരെ പിന്തുണയ്ക്കുമെന്നോ പിന്തുണയ്ക്കില്ലെന്നോ പറയില്ല. പക്ഷെ ചെങ്ങന്നൂരില്‍ എന്‍.ഡി.എ ദുര്‍ബലമാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി വെള്ളാപ്പള്ളി പറഞ്ഞു. ഭരണത്തിന്റെ മികവും കഴിഞ്ഞ തവണത്തെ ഫലവും വച്ചു നോക്കിയാല്‍ എല്‍.ഡി.എഫാണ് ശക്തമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
You may also like: വെള്ളാപ്പള്ളി ശ്രീനാരായണ കണ്‍വന്‍ഷന്‍ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയത് പിണറായി വിജയന്‍, ബിജെപിയെ വിട്ട് വെള്ളാപ്പള്ളി ഇടത് പക്ഷത്തേക്കോ?
കേരളത്തില്‍ എന്‍.ഡി.എ സംവിധാനം ഇല്ല. ഴിഞ്ഞ നിയമസഭാ തെരഞ്ഞെപ്പോടെ എന്‍.ഡി.എ ഇല്ലാതായി. ബിജെപി ഇവിടെയുണ്ട്. ബി.ഡി.ജെ.എസും ഇവിടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നു. ജാനുവും രാജന്‍ ബാബുവുമൊക്കെ ദുഖിതരായി കണ്ണീരൊഴിച്ച് നടക്കുന്നുണ്ട്. ഇങ്ങനെ ഘടകകക്ഷികള്‍ കണ്ണീരും കൈയുമായി നടക്കുന്നതല്ലാതെ എന്‍.ഡി.എ കൂട്ടായ്മ ഇവിടെയില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments