Latest NewsKerala

മോ​ഷ്ടാ​വെ​ന്നു സം​ശയം ; നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച ആ​ദി​വാ​സി യു​വാവ് മരിച്ചു

പാ​ല​ക്കാ​ട്: മോ​ഷ്ടാ​വെ​ന്നു സം​ശയം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ച യു​വാവ് അ​ട്ട​പ്പാ​ടി ക​ടു​കു​മ​ണ്ണ ഉൗ​രി​ലെ മ​ധു((27) മരിച്ചു. പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന വ​ഴി ജീപ്പില്‍ വച്ച്‌ മധു ഛര്‍ദ്ദിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ‍ില്ല. പി​ടി​കൂ​ടി​യ നാ​ട്ടു​കാ​ർ മ​ർ​ദി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാണ് ആരോപണം.

മധുവിന്റെ മൃതദേഹം ഇപ്പോള്‍ അഗളിയിലെ സര്‍ക്കാര്‍ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മര്‍ദിച്ചിരുന്നുവെന്ന് തെളിഞ്ഞാല്‍ നരഹത്യക്ക് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

ഏറെക്കാലമായി ഊരിന് പുറത്തു താമസിച്ചിരുന്ന മാനസികസ്വാസ്ഥ്യമുള്ള മധുവിനെ പലചരക്കുകടയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നു എന്ന്  ആരോപിച്ചായിരുന്നു ജനക്കൂട്ടം പിടികൂടിയത്.

Read also ;പെണ്‍വാണിഭ സംഘം പിടിയില്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button