Latest NewsNewsInternational

പിടികൂടിയ മത്സ്യങ്ങളുടെ വിചിത്ര രൂപം കണ്ട് ഞെട്ടി മത്സ്യത്തൊഴിലാളികള്‍

കടലില്‍നിന്നും പിടികൂടിയ മത്സ്യങ്ങളുടെ വിചിത്ര രൂപം കണ്ട് ഞെട്ടി മത്സ്യത്തൊഴിലാളികള്‍. പിശാചിനെ ഓര്‍മിപ്പിക്കുന്നതുപോലുള്ള വിചിത്ര രൂപത്തിലുള്ള മത്സ്യങ്ങളെയാണ് മുന്മാന്‍സ്കില്‍നിന്നുള്ള റോമന്‍ ഫ്യോഡറോവിനും കൂട്ടര്‍ക്കും ലഭിച്ചത്. വടക്കുപടിഞ്ഞാറന്‍ റഷ്യയിലെ ആഴക്കടലില്‍നിന്നാണ് ഇവര്‍ ഈ മീനുകളെ പിടിച്ചത്. തന്റെ വലയില്‍ക്കുടുങ്ങുന്ന വിചിത്ര രൂപികളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുക വഴി പ്രശസ്തനായ റോമന്‍ ഫ്യോഡറോവാണ് ഈ വിചിത്ര മീനുകളുടെ ചിത്രങ്ങളും പുറംലോകത്തിന് സമ്മാനിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ 280,000 പേര്‍ ഫ്യോഡറോവിനെ പിന്തുടരുന്നുണ്ട്.

സമുദ്രത്തിലെ ട്വിലൈറ്റ് സോണ്‍ എന്ന് ശാസ്ത്രകാരന്മാര്‍ വിളിക്കുന്ന ആഴക്കടലില്‍നിന്നാണ് ഈ മീനുകള്‍ ഫ്യോഡറോവിനും കൂട്ടര്‍ക്കും ലഭിച്ചത്. ഈ ഭാഗത്ത് മനുഷ്യര്‍ ഇതേവരെ 0.05 ശതമാനം കണ്ടെത്തല്‍ മാത്രമേ നടത്തിയിട്ടുള്ളൂ എന്നാണ് വിലയിരുത്തുന്നത്. അന്യഗ്രഹ ജീവികളെന്നോ പിശാച് ബാധിച്ചവയെന്നോ തോന്നിപ്പിക്കുന്നവയാണ് ഇതിന്റെ രൂപങ്ങള്‍. സമുദ്രാന്തര്‍ ഭാഗത്ത് ആയിരം മീറ്റര്‍വരെ താഴ്ചയില്‍ ജീവിക്കുന്നവയാണ് ഈ മീനുകളെന്ന് മത്സ്യത്തൊഴിലാളികള്‍ കരുതുന്നു.

ഓരോ തവണ വലയുയര്‍ത്തുമ്പോഴും ഇതുപോലുള്ള ഏതെങ്കിലും ജീവികള്‍ അതില്‍ കുടുങ്ങാറുണ്ടെന്ന് ഫ്യോഡറോവ് പറയുന്നു. ഏറ്റവുമൊടുവില്‍ തന്റെ വലയില്‍ കുടുങ്ങിയ മീനുകള്‍ കാഴ്ചയില്‍ ഭീകരരൂപികളാണെങ്കിലും അവ സുന്ദരമാണെന്ന് ഫ്യോഡറോവ് പറയുന്നു. ചോരയിറ്റുവീഴുന്ന തരത്തിലുള്ള കണ്ണുകളുള്ളവ, പുറത്തേക്ക് ഉന്തിനില്‍ക്കുന്ന മഞ്ഞപ്പന്ത് പോലുള്ള കണ്ണുകളുള്ളവ തുടങ്ങി ഈ ചിത്രങ്ങളിലുള്ള മീനുകള്‍ യഥാര്‍ഥത്തിലുള്ളവയാണോ എന്നുപോലും സംശയം തോന്നും. മത്സ്യബന്ധനത്തിനായി സമുദ്രത്തില്‍ മാസങ്ങളോളം തുടരുന്ന ഫ്യോഡറോവ്, പതിവായി ഇത്തരം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തരം മീനുകളെ തിരിച്ചറിയാന്‍ ഫ്യോഡറോവ് തന്നെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നവരോട് ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button