ടെക്സാസ്: യോഗ ശീലമാക്കിയ നിരവധി പേരുണ്ട്. ഇന്ത്യയിലും പുറം നാട്ടിലും യോഗ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. മൂന്ന് മക്കളുടെ അമ്മയായ കാര്‍ലീ ബീനീറിന്റെ യോഗയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. യോഗ ചെയ്തുകൊണ്ടാണ് യുവതി കുഞ്ഞിന് മുലയൂട്ടുന്നത്. മാത്രമല്ല ആര്‍ത്തവത്തിന്റെ നാളുകളിലും യോഗ ചെയ്യുന്നതിന് യാതൊരു ബുദ്ധിമുട്ടും ഇല്ലെന്ന് തെളിയിക്കുകയാണ് കാര്‍ലീ.
ആറ് വയസ്, നമാല്‍ വയസ്, 18 മാസം പ്രായമുള്ള കുട്ടികളുടെ അമ്മയാണ് കാര്‍ലി. രണ്ടാം കുട്ടിയുടെ ജനനസമയത്താണ് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് കാര്‍ലി വിചാരിച്ചത്. തുടര്‍ന്നാണ് യോഗ ചെയ്യാന്‍ യുവതി തീരുമാനിക്കുന്നത്. മാനസിക സമ്മര്‍ദം കുറയ്ക്കുക എന്നതായിരുന്നു കാര്‍ലിയുടെ ലക്ഷ്യം.
യോഗയില്‍ പ്രാകത്ഭ്യം നേടിയ കാര്‍ലിയുടെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഇന്‍സ്റ്റഗ്രാം വഴി യുവതി തന്നെയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. യോഗ ചെയ്തുകൊണ്ട് കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്കുന്ന ചിത്രങ്ങളാണ് പുറത്തെത്തിയത്. ഒരു കാലില്‍ നിന്ന് യോഗ ചെയ്യുമമ്പോഴും കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്നാണ് കാര്‍ലി പറയുന്നത്.
മുലപ്പാല്‍ നല്കുന്നതില് ആരും ഒരു മടിയും കണിക്കരുത്. അതുപോലെ തന്നെ ഇത് നാണക്കേട് വിചാരിക്കേണ്ട ഒരു കാര്യമില്ലെന്നും യുവതി പറയുിന്നു.
Post Your Comments