വാട്സാപ്പ് വഴിയും എസ്.എം,എസ് വഴിയും പുതിയ സ്പാം കോളുകൾ യു.എ.യിൽ പ്രചരിക്കുന്നു. “സിം കാർഡ് ലക്കി ഡ്രാ കോംപറ്റീഷനിൽ” പങ്കെടുക്കാൻ ആവശ്യപ്പെട്ട് കൊണ്ടാണ് ഇത്തരം കോളുകൾ വരുന്നത്. 200,000 ദിർഹം സമ്മാനമായി ലഭിച്ചുവെന്നും പണം ലഭിക്കുന്നതിനായി സിം കാർഡിന് പിറകിലുള്ള നമ്പർ പറഞ്ഞു കൊണ്ടുക്കണമെന്നുമാണ് പറയുന്നത്.
read also: രണ്ടു മാസത്തേക്ക് ഈ മത്സ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യുഎഇ ; കാരണമിതാണ്
200,000 ദിർഹം നിങ്ങൾക്ക് സമ്മാനമായി ലഭിച്ചുവെന്നും കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാനും പറഞ്ഞാണ് സന്ദേശം വരുന്നത്. ആ നമ്പറിൽ വിളിക്കുമ്പോഴാണ് സിം കാർഡിലെ നമ്പർ ആവശ്യപ്പെടുന്നത്. സിം കാർഡിന്റെ പിൻഭാഗത്തുള്ള സംഖ്യ സിം സീരിയൽ നമ്പർ ( എസ്എസ്എൻ) അഥവാ ഇന്റർഗ്രേറ്റഡ് സർക്യൂട്ട് കാർഡ് ഐഡി (ഐസിസി-ഐഡി)ആണ്. ഇത് ഓരോ ഫോണിനും വ്യത്യസ്തമാണ്. ഇത്തരം ചതി കുഴികളിൽ ഉപഭോക്താക്കൾ വീഴരുതെന്ന് യു.എ.ഇ അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
Post Your Comments