IndiaNews

ചൂട് ചമ്മന്തിയിൽ വീണ പതിനെട്ട് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന് സംഭവിച്ചത് ഏവരെയും വേദനിപ്പിക്കും

മുംബൈ : ചൂട് ചമ്മന്തിയിൽ വീണ് 18 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം. മഹാരാഷ്ട്ര അംബേര്‍നാഥിലെ ശാസ്ത്രി നഗറിൽ തനുഷ്ക എന്ന പെണ്‍ കുഞ്ഞാണ് മരിച്ചത്. ഇഡ്ഡലി വില്‍പ്പനക്കാരനാണ് തനുഷ്കയുടെ അച്ഛൻ. വിൽപ്പനയ്ക്കായി തയ്യാറാക്കിവച്ചിരുന്ന ചൂട് ചമ്മന്തിയിലേക്ക് കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ശരീരം മുഴുവന്‍ പൊള്ളലേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കുട്ടി എങ്ങനെ ചമ്മന്തി പാത്രത്തിന് അടുത്തെത്തിയെന്നതിനെക്കുറിച്ച്‌ വ്യക്തതയില്ലെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പോലീസ് പറഞ്ഞു.

Read also ;സ്കൂൾ ബസ് പുഴയിലേക്ക് മറിഞ്ഞു ; വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button