Latest NewsNewsIndia

പ്രധാനമന്ത്രി നഗര ഭവന പദ്ധതിക്ക് കോടികളുടെ അനുമതി

ഡൽഹി : പ്രധാനമന്ത്രി നഗര ഭവന പദ്ധതിക്കായി 60,000 കോടി രൂപയുടെ ദേശീയ നഗര ഭവന നിധി രൂപീകരിക്കാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകി. കേന്ദ്ര നഗര വികസന, ഭവന മന്ത്രാലയത്തിനു കീഴിലുള്ള ബിൽഡിങ് മെറ്റീരിയൽ ആൻഡ് ടെക്നോളജി പ്രമോഷൻ കൗൺസിലാകും (ബിഎംടിപിസി) നിധി കൈകാര്യം ചെയ്യുക. പ്രധാനമന്ത്രി നഗര ഭവന പദ്ധതിയിൽ ഇതിനകം 39.4 ലക്ഷം വീടുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

Read also:പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മുറിയില്ലെന്ന് പ്രശസ്ത ഹോട്ടല്‍

എല്ലാ മാസവും രണ്ടു ലക്ഷത്തോളം വീടുകൾക്കാണു പദ്ധതിയിൽ അനുമതി നൽകുന്നത്. കഴിഞ്ഞ എട്ടു മാസത്തിനിടെ 87,000 ഭവന വായ്പകൾക്ക് അനുമതി നൽകി. നാൽപതിനായിരത്തോളം അപേക്ഷകൾ പരിഗണനയിലാണ്. 2022 ആകുമ്പോഴേക്കും രാജ്യത്ത് എല്ലാവർക്കും ഭവനം ഉറപ്പാക്കുകയാണു ലക്ഷ്യം. രാജ്യത്തു 1.2 കോടി ഭവനങ്ങൾ കൂടി നിർമിക്കണമെന്നാണു കണക്കാക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button