പ്രിയദർശന്റെ സംവിധാനത്തിൽ മമ്മൂട്ടി, ദിലീപ്, ശ്രീനിവാസൻ, പൂജ ബത്ര, പ്രിയ ഗിൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് മേഘം. ഏറെ വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും യേശുദാസും പ്രിയദർശനും ഒരുമിച്ചു എന്ന പ്രത്യേകതയോടെ ഇറങ്ങിയ ചിത്രമാണ് ഇത്. സിതാര കമ്പൈൻസിന്റെ ബാനറിൽ സുരേഷ് ബാലാജി നിർമ്മിച്ച ഈ ചിത്രം പ്രണവം മൂവി പ്രൈവറ്റ് ലിമിറ്റഡ് ആണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ പ്രിയദർശന്റേതാണ്.തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി. ദാമോദരൻ ആണ്.ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നതും ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയതും ഔസേപ്പച്ചൻ ആണ്.
പട്ടാളത്തിൽ നിന്ന് വെക്കേഷൻ ആഘോഷിക്കാൻ ഗ്രാമത്തിൽ എത്തുന്ന വിവാഹമോചകനായ യുവാവിന്റെയും അവൻ സ്നേഹിക്കുന്ന പെൺക്കുട്ടിയുടെയും കഥയാണ് ഈ ചിത്രം പറയുന്നത്.ചിത്രത്തിലെ തുമ്പയും തുളസിയും എന്ന ഗാനം എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നാണ്.ചിത്രയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് .നമുക്ക് ആ സുന്ദര ഗാനം കേൾകാം.
Film: Megham
Singer: K.S Chithra
Music: Ouseppachan
Lyric: Gireesh Puthenchery
Post Your Comments