ന്യൂഡല്‍ഹി: മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് നല്‍കിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി പ്രിയാ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും സമര്‍പ്പിച്ച ഹര്‍ജിയില്‍ പാട്ടിനെതിരെയുള്ള എഫ് ഐ ആറിലെ തുടര്‍ നടപടിക്കെതിരെ സുപ്രീം കോടതിയുടെ സ്റ്റേ. “മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിനെതിരേ രാജ്യത്തിന്‍റെ ഒരിടത്തും ഇനി കേസെടുക്കരുതെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടു. ഹര്‍ജിയില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
“മാണിക്യ മലരായ പൂവി’ എന്നു തുടങ്ങുന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നെന്നാരോപിച്ച് ഒരു കൂട്ടം യുവാക്കളാണ് ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഇതിനു പിന്നാലെ മഹാരാഷ്ട്രയിലും ഒരു വിഭാഗം പോലീസില്‍ പരാതി നല്‍കിയതോടെയാണ് പ്രിയ വാര്യരെയും സംവിധായകനും സുപ്രീം കോടതിയെ സമീപിച്ചത്
Post Your Comments