Latest NewsNewsIndia

സിപിഎം കേരളത്തിലെ സ്ത്രീകള്‍ക്ക് നേരെ ചെയ്യുന്നത് ബൃന്ദാ കാരാട്ട് അറിയുന്നുണ്ടോ? എകെജി ഭവന് മുന്നില്‍ കെ.കെ രമയുടെ സമരം ആരംഭിച്ചു

ന്യൂഡൽഹി: സിപിഐഎം കേന്ദ്രകമ്മിറ്റി ആസ്ഥാനമായ ഡൽഹി എകെജി ഭവന് മുന്നില്‍ ആര്‍എംപി നേതാവ് കെകെ രമ ധര്‍ണ ആരംഭിച്ചു. ഒഞ്ചിയം മേഖലയില്‍ ആര്‍എംപിക്കെതിരേ സിപിഐഎം നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് രമ ധര്‍ണ തുടങ്ങിയത്. ആര്‍എംപിയുടെ മറ്റ് നേതാക്കളും ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. തെരുവില്‍ ചോര കൊണ്ടുകളിക്കുന്ന കളി സിപിഎം അവസാനിപ്പിക്കും വരെ പോരാടും എന്ന് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 2008മുതല്‍ ആര്‍എംപിഐ പ്രവര്‍ത്തകര്‍ക്ക് നേരേയും അവരുടെ വീടുകള്‍ക്ക് നേരേയും സിപിഎം കനത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്.

സംസ്ഥാന നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ഈ ആക്രമണങ്ങള്‍ എല്ലാം നടക്കുന്നത് എന്നും രമ ആരോപിച്ചു.ജയിലില്‍ കഴിയുന്നവര്‍ക്ക് പരോള്‍ കൊടുത്ത് കൊലപാതകങ്ങള്‍ നടത്തിക്കുകയാണെന്ന് രമ ആരോപിച്ചു. സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ് സിപിഐഎം. പാര്‍ട്ടി ഓഫീസുകളില്‍ ഗുണ്ടകളുടെ കൂട്ടായ്മയാണ് നടക്കുന്നത്. ഫാസിസത്തിനെതിരെ പോരാടുന്ന സിപിഎം നേതൃത്വം ഇതെല്ലാം അറിയുന്നുണ്ടോ? ഞങ്ങള്‍ക്കും കേരളത്തില്‍ ജീവിക്കണം. കേരളത്തിലെ സിപിഎം അക്രമ രാഷ്ട്രീയത്തിനെ തള്ളിപ്പറയാന്‍ കേന്ദ്ര നേതൃത്വം തയ്യാറാവണമെന്നും രമ പറഞ്ഞു.

യെച്ചൂരിയും ബൃന്ദാ കാരാട്ടും കേരളത്തിലെ സ്ത്രീകള്‍ക്ക് നേരെ സിപിഎം നടത്തുന്ന അക്രമങ്ങള്‍ അറിയുന്നുണ്ടോയെന്നും രമ ചോദിച്ചു. ഒഞ്ചിയത്ത് ആര്‍എംപിഐ പാര്‍ട്ടി ഓഫീസ് അടിച്ചു തകര്‍ത്തതുമായി ബന്ധപ്പെട്ട് കെ.കെ രമ യുഡിഎഫിനൊപ്പം ചേര്‍ന്ന് സിപിഎമ്മിന് എതിരെ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെ രമയ്ക്ക് എതിരെ സൈബര്‍ ആക്രമണവുമായി സിപിഎം പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.

സിപിഎം നേതാക്കള്‍ പ്രതിരോധത്തിലാകുമ്പോള്‍ ശ്രദ്ധതിരിക്കാനായി അക്രമങ്ങള്‍ ചെയ്തു കൂട്ടുകയാണെന്നും ആര്‍എംപി കഴിഞ്ഞദിവസം കോഴിക്കോട് പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button