കാസര്‍കോട്: പുലിയന്നൂരില്‍ റിട്ട. അധ്യാപിക പി.വി ജാനകിയെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേർ പോലീസ് പിടിയിൽ. പുലിയന്നൂർ സ്വദേശികളായ റമീസ് (24), വിഷാഖ്(23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
വീട്ടിൽ നിന്നും കവർച്ച നടത്തുന്നതിനിടെയാണ് ഇവർ ജാനകിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബർ 13 നായിരുന്നു സംഭവം. വീട്ടില്‍ നിന്ന് അക്രമികള്‍ പണവും സ്വര്‍ണവും കവരുകയും ചെയ്തു. പ്രതികൾ ഇരുവരും മുഖമൂടി ധരിച്ചിരുന്നതായ് ജാനകിയുടെ ഭർത്താവ് കൃഷ്ണൻ പോലീസിൽ മൊഴി നൽകിയിരുന്നു. പ്രതികളുടെ കൈയിൽനിന്നും കൃഷ്ണൻ ഓടി രക്ഷപ്പെടുകയായിരുന്നു.
also read:കോമഡിയുടെ രാജാക്കന്മാർ ഒത്തുചേർന്നപ്പോൾ
Post Your Comments