കണ്ണൂര്‍ : കമ്യൂണിസ്റ്റ്കാരാ… ഈ നാടിന്റെ ആറടി മണ്ണില്‍ നീയും നിന്റെ പ്രത്യയശാസ്ത്രവും കുഴിച്ചു മൂടപ്പെടും’രക്തസാക്ഷികളുടെ പട്ടികയില്‍ നൂറ് രക്തസാക്ഷികളില്‍ എസ്എഫ്ഐയുടെ ആദ്യ നേതാവ് പട്ടാമ്പി കോളേജിലെ എസ്എഫ്ഐ നേതാവ് സെയ്ദാലിയുടെ പേര് കാണാനില്ല. കാരണം സ്വന്തം പേര് ഗസറ്റില്‍ പരസ്യപ്പെടുത്തി മാറ്റി ബാബു എം പാലിശ്ശേരി എന്ന പേര് സ്വീകരിക്കുകയും സിപിഐഎമ്മിലേക്ക് മാറുകയും ചെയ്ത ആദ്യകാല എബിവിപി നേതാവ് ശങ്കരനാരായണനാണ് സെയ്ദാലിയുടെ ഘാതകന്‍. പിന്നീട് കുന്നംകുളത്തില്‍ നിന്നും എംഎല്‍എ ആയി രണ്ടു തവണ വിജയിക്കുകയും സിപിഎമ്മിന്റെ തലപ്പത്തെത്തുകയും ചെയ്തു.
സിപിഐഎമാണ് അക്രമ രാഷ്ട്രീയത്തിന്റെയും അസഹിഷ്ണുതയുടെയും പ്രയോക്താവ്. പാര്‍ട്ടിയില്‍ ക്രിമിനലുകള്‍ ഉള്ളതിനല്ല സിപിഎമ്മിനെ അക്രമ പാര്‍ട്ടി എന്ന് വിളിക്കുന്നത്. മറിച്ച് ക്രിമിനലുകളോട് നിങ്ങള്‍ സ്വീകരിക്കുന്ന സമീപനമാണ് മറ്റു പാര്‍ട്ടികളില്‍നിന്നും സിപിഐഎമ്മിനെ വ്യത്യസ്തമാക്കുന്നത്. നിങ്ങള്‍ കൊല്ലാന്‍ തീരുമാനിക്കുന്നു, ആരെ കൊല്ലണം എന്ന് തീരുമാനിക്കുന്നു, എത്ര വെട്ട് ആരെല്ലാം വെട്ടണം എന്ന് തീരുമാനിക്കുന്നു, പാര്‍ട്ടി പ്രവര്‍ത്തകരെ, നാട്ടുകാരെ അല്ലെങ്കില്‍ ജില്ലാ സ്‌ക്വാഡുകളെ കയ്യാളാക്കി കൊലപ്പെടുത്തേണ്ട ആളെ കൃത്യമായി സ്‌കെച്ച് ചെയ്ത് ആസൂത്രണം നടത്തി കൃത്യം ചെയ്യുന്ന അഡഫോക്കെന്ന ഓപ്പറേഷന്റെ പില്ലേര്‍സായി മാറി സിപിഐഎം.
ടിപി ചന്ദ്രശേഖരന്റെ മരണശേഷം തന്റേതായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്ന അദ്ദേഹത്തിന്റെ വിധവ കെ.കെ രമയെ അസഭ്യം പറയുകയും ആക്ഷേപിക്കുകയും ചെയ്തു. കേരളത്തിലെ മുഖ്യമന്ത്രിപോലും ഈ സ്ത്രീവിരുദ്ധതയ്ക്കെതിരെ പ്രതികരിച്ചില്ല. പകരം മാണിക്യ മലരായ പൂവിയുടെ ആവിഷ്‌കാര സ്വാതന്ത്രത്തിനുവേണ്ടിയാണ് കേരളത്തിലെ മുഖ്യമന്ത്രി പ്രതികരിച്ചത്.
കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയകൊലപാതകത്തില്‍ നൂറില്‍ തൊണ്ണൂറു എണ്ണത്തിലും സിപിഐഎം ഉണ്ടാകും. സിപിഐഎമ്മിന്റെ പ്രാകൃതമായ 19 നൂറ്റാണ്ടിലെ തത്വശാസ്ത്രം കാലഘട്ടത്തിന് ചേര്‍ന്നതല്ല.ഷുഹൈബിന്റെ രക്തത്തില്‍ കൊലപാതകികള്‍ക്ക് മാത്രമല്ല പങ്കുള്ളത്. കൊലപാതകത്തിന് ആസൂത്രണം നടത്തിയ സിപിഐഎം നേതാക്കള്‍ക്കും മാത്രമല്ല പകരം ഉത്തരവാദിത്വത്തില്‍നിന്നും ജനങ്ങള്‍ക്കും ഒഴിഞ്ഞു മരണ കഴിയില്ല.
പിണറായി വിജയന്‍ എന്നു പറയുന്ന കേരളത്തിലെ അക്രമരാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനായ വ്യക്തിയും അദ്ദേഹത്തിന്റെ ആജ്ഞനുവര്‍ത്തികൂട്ടവുമാണ് കേരളത്തിന്റെ അധികാര സിംഹാസനത്തില്‍ ഉയര്‍ന്നുവരുന്നതെന്നു മനസിലാക്കികൊണ്ടുതന്നെ നിങ്ങളുടെയുംകൂടെ പിന്തുണയോടുകൂടിയാണ് അധികാരത്തിലെത്തിയിരിക്കുന്നത്.
പിണറായി വിജയന്റെ പൊലീസ് ഈ നിലയ്ക്ക് മുന്നോട്ട് പോകുകയാണെങ്കില്‍ ഷുഹൈബിന്റെ രക്തത്തില്‍ കണക്കുപറയേണ്ടിവരുക നിങ്ങളുതന്നെയായിരിക്കും. പാര്‍ട്ടിക്കാര്‍ സ്വന്തം താത്പര്യത്തിനുവേണ്ടി ഹാജരാക്കിയ ഡമ്മികളെയല്ല, പകരം യഥാര്‍ത്ഥ പ്രതികളെയും അണിയറയ്ക്ക് പിന്നിലിരുന്നു കൊലയ്ക്ക് ഉത്തരവ് കൊടുത്ത വരെയും കണ്ടെത്താന്‍ കേരളത്തിലെ ആഭ്യന്തമന്ത്രിക്കും നിയമസംവിധാനത്തിനും സാധിക്കുന്നില്ല എങ്കില്‍ ഈ കാറ്റ് ഒരു കൊടുങ്കാറ്റായി മാറും.
ജനാധിപത്യ വിശ്വാസികളും, ജനങ്ങളുമെല്ലാം ഇന്ന് ഈ സമരപ്പന്തലില്‍ ഒഴുകി എത്തിയത് ഈ നാടിന്റെ ജനാധി[പത്യത്തിന്റെ വിജ യമാണ്. ഈ പാഠം കണ്ടുപടിച്ച് അതില്‍നിന്നും സന്ദേശം ഉള്‍കൊണ്ട ്പ്രകൃതമായ പ്രവര്‍ത്തനശൈലി തിരുത്താന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍ ഏയ്… കമ്മ്യൂണിസ്റ്റ്കാരാ ഈ നാടിന്റെ ആറടി മണ്ണില്‍ നീയും നിന്റെ പ്രത്യയശാസ്ത്രവും കുഴിച്ചു മൂടപ്പെടും എന്ന് ശുഹൈബിന്റെ നാമത്തില്‍ പ്രതിജ്ഞ ചെയ്യുന്നു
Post Your Comments