യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊന്നതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്ത കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ് പങ്കെടുക്കരുതെന്ന് മുസ്ലീംലീഗ്. മുഖ്യമന്ത്രിയാണ് സര്‍വകക്ഷിയോഗം വിളിക്കേണ്ടത്. നാളെ യോഗം പ്രഹസനമാണെന്ന് കെപിഎ മജീദ് പറഞ്ഞു.
ബുധനാഴ്ചയാണ് സമാധാനയോഗം ചേരുന്നത്. മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിലാണ് യോഗം. അക്രമം നടന്നിട്ടും സമാധാന യോഗം വിളിക്കാന്‍ തയ്യാറാവാത്ത ജില്ലാ കലക്ടറുടെ നിലപാടിനെ കെ. സുധാകരന്‍ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചിരുന്നു.
Post Your Comments