കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതക കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കൾ കോടതിയെ സമീപിച്ചാൽ സർക്കാർ എതിർക്കില്ലെന്ന് സൂചന. കൊലപാതക രാഷ്ട്രീയം മൂലം സിപിഎമ്മിന്റെ പ്രതിച്ഛായ നഷ്ടമായെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ കേസും മറ്റും പാർട്ടിയുടെ പ്രതിശ്ചായക്ക് മങ്ങലേൽപ്പിച്ചിരുന്നു. ഇതിനിടെയാണ് മട്ടന്നൂർ കൊലപാതകം ഉണ്ടായത്. ഇതിൽ പിണറായി വിജയന് കടുത്ത അതൃപ്തിയുണ്ടായെന്നാണ് റിപ്പോർട്ട്.
കതിരൂര്‍ മനോജ് കൊല്ലപ്പെട്ടപ്പോള്‍ സി ബി ഐയെ കേസ് ഏൽപ്പിച്ചത് സിപിഎം മ്മിന്റെ പ്രാദേശിക നേതാക്കളെ കുടുക്കാനാണെന്നായിരുന്നു ആരോപണം. ഷുഹൈബ് വദത്തിലും സിബിഐ അന്വേഷണമെന്ന ആവശ്യം കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നു. ഇതിന് കേരളാ പൊലീസ് പിന്തുണയ്ക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചാല്‍ കേരളാ പൊലീസ് അതിനെ എതിര്‍ക്കില്ല.
ഫലത്തില്‍ സിബിഐ അന്വേഷണം ജില്ലയിലെ നേതാക്കളിലേക്കും കടക്കും. ഇത് കണ്ണൂർ നേതാക്കളിലേക്ക് എത്തുകയും ചെയ്യും. സംഘര്‍ഷരഹിത കണ്ണൂരാണ് ലക്ഷ്യമെന്ന് കഴിഞ്ഞവര്‍ഷം ഫെബ്രുവരി 14-ന് സര്‍വകക്ഷിയോഗത്തിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിന് ഒരുവര്‍ഷം തികയുന്നതിന്റെ തൊട്ടുതലേന്നായിരുന്നുണ്ടായ ഷുഹൈബ് വധം.
Post Your Comments